ആരാധകരുടെ കാത്തിരിപ്പിന് അവസാനം; 'മുകുന്ദന്‍ ഉണ്ണി' ഒടിടിയിലേക്ക്, തീയതി പ്രഖ്യാപിച്ചു
ബ്ലാക്ക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം
കഴിഞ്ഞ വര്‍ഷത്തെ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായ മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്സിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്‍ത ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് നവംബര്‍ 11 ന് ആയിരുന്നു. പ്രമുഖ പ്ലാറ്റ്ഫോം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രമിപ്പോള്‍ ഒടിടി റിലീസിന് ഒരുങ്ങുന്നത്. ജനുവരി 13 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും.
ബ്ലാക്ക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. അജിത് ജോയ് ആണ്. വിമല്‍ ഗോപാലകൃഷ്‍ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. വിനീത് ശ്രീനിവാസനു പുറമേ സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്‍ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
അഭിനവ് സുന്ദര്‍ നായകും നിധിന്‍ രാജ് അരോളും ചേര്‍ന്നാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സിബി മാത്യു അലക്‌സ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. വിപിന്‍ നായരാണ് ചിത്രത്തിന്റെ ചിത്രത്തിന്റെ ശബ്‍ദമിശ്രണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ പ്രദീപ് മേനോന്‍, അനൂപ് രാജ് എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് പൂങ്കുന്നം, സൗണ്ട് ഡിസൈന്‍ രാജ് കുമാര്‍ പി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍, അസോസിയേറ്റ് ഡയറക്ടര്‍ ആന്റണി തോമസ് മംഗലി, വസ്ത്രാലങ്കാരം ഗായത്രി കിഷോര്‍, മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍, കളറിസ്റ്റ് ശ്രീക് വാരിയര്‍, ആക്ഷന്‍ കൊറിയോഗ്രഫി സുപ്രീം സുന്ദര്‍, മാഫിയ ശശി, കലാസംവിധാനം വിനോദ് രവീന്ദ്രന്‍, വിഎഫ്‍എക്സ് സൂപ്പര്‍വൈസര്‍ ബോബി രാജന്‍, വിഎഫ്എക്സ് ഐറിസ് സ്റ്റുഡിയോ, ആക്‌സല്‍ മീഡിയ.