'ആ ട്വിസ്റ്റ് ഒട്ടും പ്രതീക്ഷിച്ചില്ല'; 'കഥ ഇന്നുവരെ' മനോഹര ചിത്രമെന്ന് മുകേഷ്

ബിജു മേനോനും മേതില്‍ ദേവികയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍

mukesh mla appreciates Kadha Innuvare malayalam movie starring biju menon and methil devika

ബിജു മേനോനെയും മേതില്‍ ദേവികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് കഥ ഇന്നുവരെ. ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിനം തന്നെ കണ്ടവരില്‍ എംഎല്‍എ മുകേഷും ഉണ്ടായിരുന്നു. "വളരെ നല്ല ചിത്രം, അവസാനത്തെ ട്വിസ്റ്റ്‌ ഒട്ടും പ്രതീക്ഷിച്ചില്ല", എന്ന് ചിത്രത്തെക്കുറിച്ച് മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു. ചിത്രത്തിലെ നായികയായ പുതുമുഖം മേതില്‍ ദേവികയുടെ പ്രകടനത്തെപ്പറ്റി ചോദിച്ചപ്പോള്‍ 'നായിക എന്റെ ഭാര്യയാണ്' എന്നായിരുന്നു മുകേഷിന്റെ തമാശ നിറഞ്ഞ മറുപടി. മുകേഷിന്റെ മുന്‍ ഭാര്യയാണ് നര്‍ത്തകിയും അഭിനേത്രിയുമായ മേതില്‍ ദേവിക. കഥ ഇന്നുവരെയിലൂടെയാണ് മേതില്‍ ദേവിക വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 

ഇന്ന് പുറത്തിറങ്ങിയ ചിത്രത്തിന് പരക്കെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കേരളത്തിൽ ഐക്കൺ സിനിമാസ് വിതരണം ചെയ്ത ചിത്രം ഗൾഫിൽ വിതരണം ചെയ്തത് ഫാർസ് ഫിലിംസ് ആണ്. മറ്റ് രാജ്യങ്ങളില്‍ ആര്‍എഫ്ടി ആണ് ചിത്രം വിതരണം ചെയ്തത്. നിഖില വിമൽ, ഹക്കിം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ദിഖ്, രണ്‍ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവരും ചേർന്നാണ് കഥ ഇന്നുവരെ നിർമ്മിച്ചിരിക്കുന്നത്.

ഛായാഗ്രഹണം ജോമോൻ ടി ജോൺ, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, സംഗീതം അശ്വിൻ ആര്യൻ, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ സുഭാഷ് കരുൺ, കോസ്റ്റ്യൂംസ് ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് സുധി സുരേന്ദ്രൻ, പ്രോജക്‌ട് ഡിസൈനർ വിപിൻ കുമാർ, വിഎഫ്എക്സ് കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈൻ ടോണി ബാബു, സ്റ്റിൽസ് അമൽ ജെയിംസ്, ഡിസൈൻസ് ഇല്യൂമിനാർട്ടിസ്റ്റ്, പ്രൊമോഷൻസ് 10ജി മീഡിയ, പിആർഒ എ എസ് ദിനേശ്, ആതിര ദിൽജിത്.

ALSO READ : ഹരിചരണിന്‍റെ ആലാപനം; 'പതിമൂന്നാം രാത്രി'യിലെ വീഡിയോ ഗാനം എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios