'മൗനരാഗം' സീരിയൽ താരം കാർത്തിക് പ്രസാദിന് വാഹനാപകടത്തിൽ പരിക്ക്

തലയ്ക്കും കാലിനും പൊട്ടലുണ്ടായതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ രണ്ട് ശസ്ത്രക്രിയകള്‍ നടത്തി

mounaragam serial actor karthik prasad injured in road accident details nsn

തിരുവനന്തപുരം: പ്രശസ്‍ത സീരിയല്‍ അഭിനേതാവ് കാര്‍ത്തിക് പ്രസാദിന് വാഹനാപകടത്തില്‍ പരിക്ക്. സീരിയൽ ഷൂട്ട് കഴിഞ്ഞുള്ള മടക്കയാത്രയില്‍ കാൽനടയായി പോവുകയായിരുന്ന താരത്തെ കെഎസ്ആർടിസി ബസ് പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ആയിരുന്നു അപകടം. സംഭവസ്ഥലത്ത് അബോധാവസ്ഥയിലായ നടനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. 

തലയ്ക്കും കാലിനും പൊട്ടലുണ്ടായതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ രണ്ട് ശസ്ത്രക്രിയകള്‍ നടത്തി. മുഖത്ത് ചെറിയ പരിക്കുകളുള്ളതിനാൽ പ്ലാസ്റ്റിക് സർജറിയും നടത്തി. തുടർ ചികിത്സയും ശസ്ത്രക്രിയയും കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിൽ നടത്തും. അപ്രതീക്ഷിത അപകടത്തിന്റെ ഞെട്ടലിലാണെന്നും ഇനിയും ശസ്ത്രക്രിയ ആവശ്യമായതിനാൽ കോഴിക്കോട്ടേക്ക് പോവുകയാണെന്നും കാർത്തിക് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. കാലിന് ഗുരുതരമായി പരിക്കേറ്റതിനാൽ കുറച്ചു നാളത്തേക്കെങ്കിലും മൗനരാഗത്തിൽ നിന്ന് മാറിനിൽക്കേണ്ടി വരുമെന്നതില്‍ സങ്കടമുണ്ടെന്നും കാർത്തിക് പറയുന്നു. 

ബൈജു എന്ന തമാശക്കാരനായ കഥാപാത്രത്തെയാണ് മൗനരാഗത്തിൽ കാർത്തിക് പ്രസാദ് അവതരിപ്പിക്കുന്നത്. കോഴിക്കോട് കുതിരവട്ടം ഗോവിന്ദപുരം സ്വദേശിയായ കാര്‍ത്തിക് ഇരുപതോളം വര്‍ഷങ്ങളായി സിനിമ, സീരിയല്‍ രംഗത്തുണ്ട്. എന്നാല്‍ പ്രക്ഷകരുടെ മനസിലേക്ക് ചേക്കേറിയത് മൗനരാഗത്തിലെ ബൈജു എന്ന കഥാപാത്രത്തിലൂടെയാണ്. ചുരുക്കം എപ്പിസോഡുകള്‍ക്കുള്ളിൽ തന്നെ പ്രേക്ഷക മനസുകളില്‍ സ്ഥാനംപിടിച്ച പരമ്പരയാണ് മൗനരാഗം. പരമ്പരയുടെ ആരാധകര്‍ക്ക് മുഖ്യ കഥാപാത്രങ്ങള്‍ കഴിഞ്ഞാല്‍ ഏറെയിഷ്ടം ബൈജുവിനെയാകും.

ALSO READ : പുതിയ കേസ് ഡയറി തുറക്കാന്‍ 'കേരള ക്രൈം ഫയല്‍സ്'; സീസണ്‍ 2 വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios