തൃഷ രണ്ടാമതായി പിന്തളപ്പെട്ടു, മലയാളി താരം ഒന്നാമത്, കീര്‍ത്തി സുരേഷ് നാലാമതും
തമിഴിലും ആ മലയാളി നായികാ താരം ഒന്നാമതെത്തിയിരിക്കുകയാണ്.
ജനപ്രീതിയില്‍ മുന്നിലുള്ള തമിഴ് നായികാ താരങ്ങളുടെ പട്ടിക ഓര്‍മാക്സ് മീഡിയ പുറത്തുവിട്ടു. മെയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന തമിഴ് താരം തൃഷ രണ്ടാമതായിയെന്നതാണ് പട്ടികയുടെ പ്രത്യേകത.. നയൻതാര ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയതാണ് താരങ്ങളുടെ പട്ടികയിലെ ഒരു പ്രധാന പ്രത്യേകത. മൂന്നാം സ്ഥാനത്ത് സാമന്തയാണ് തമിഴ് താരങ്ങളില്‍ ജൂണ്‍ മാസത്തില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്.
നയൻതാര നായികയായി വേഷമിട്ട് നിരവധി സിനിമകളാണ് ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നയൻതാര നായികയായി ഒരു ചിത്രമായി ഒടുവില്‍ എത്തിയ അന്നപൂര്‍ണ ചര്‍ച്ചയായി മാറിയിരുന്നു. നയൻതാര വീണ്ടും തമിഴ് നായികാ താരങ്ങളില്‍ മുന്നിലെത്തുന്നത് മലയാളികള്‍ക്ക് അഭിമാനകരമായ നേട്ടമാണ്. സംവിധായകൻ മഗിഴ് തിരുമേനിയുടെ വരാനിരിക്കുന്ന ചിത്രം വിഡാ മുയര്‍ച്ചിയില്‍ തൃഷ നായികയാകുന്നതിനാല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാനാകുകയും ജനപ്രീതിയില്‍ മുന്നിലെത്താനും സാധിക്കുന്നു.
തമിഴകത്ത് ജനപ്രീതിയില്‍ മുന്നിലുള്ള നായിക താരങ്ങളില്‍ മൂന്നാം സ്ഥാനം സാമന്ത നിലനിര്‍ത്തിയിരിക്കുകയാണ്. നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നത് തെന്നിന്ത്യൻ സിനിമാ നായികയായ കീര്‍ത്തി സുരേഷാണ് എന്നാണ് താരങ്ങളുടെ പട്ടിക ചൂണ്ടിക്കാട്ടുന്ന മറ്റൊരു വസ്തുത. കീര്‍ത്തി സുരേഷ് വേഷമിട്ടതില്‍ സൈറണാണ് ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ജയം രവി നായകനായി എത്തിയ ചിത്രത്തില്‍ നടി കീര്‍ത്തി സുരേഷ് പൊലീസ് കഥാപാത്രമായിരുന്നു എന്ന ഒരു പ്രത്യേകതയുമുണ്ട്.
തൊട്ടു പിന്നില്‍ തമന്നയാണ്. ആറാം സ്ഥാനത്ത് പ്രിയങ്ക മോഹനും താരങ്ങളില്‍ ജനപ്രീതിയില്‍ ഏഴാമത് ജ്യോതികയും എത്തിയിരിക്കുന്നു. എട്ടാമത് അനുഷ്ക ഷെട്ടിയാണ് തമിഴ് താരങ്ങളില്‍ എത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കാജല്‍ അഗര്‍വാള്‍ ഒമ്പതാം സ്ഥാനത്തും താരങ്ങളില്‍ ജനപ്രീതിയില്‍ സായ് പല്ലവി തമിഴ്നാട്ടില്‍ പത്താമതും എത്തിയപ്പോള്‍ രശ്മിക മന്ദാനയ്ക്ക് ഇടമില്ലാതായി.
Read More: അടുത്തയാഴ്ച മുതല്‍ ഇന്ത്യൻ 2വിനൊപ്പം തിയറ്ററുകളില്‍ ധനുഷും, ഞെട്ടിക്കാൻ രായൻ എത്തുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക