ജനപ്രീതിയില്‍ മുന്നിലാര്? മലയാളം നായക നടന്മാരുടെ കഴിഞ്ഞ വര്‍ഷത്തെ ടോപ്പ് 5 ലിസ്റ്റ്
മോഹന്‍ലാലിനും മമ്മൂട്ടിക്കും കഴിഞ്ഞ വര്‍ഷം നാല് റിലീസുകള്‍
കഴിഞ്ഞ വര്‍ഷം ജനപ്രീതിയില്‍ മുന്നിലെത്തിയ മലയാളം നായക നടന്മാരുടെ ലിസ്റ്റ് പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ പുറത്തുവിട്ടിരുന്നു. പോപ്പുലാരിറ്റി ലിസ്റ്റില്‍ ആദ്യ സ്ഥാനത്ത് മോഹന്‍ലാല്‍ ആണ്. രണ്ടാം സ്ഥാനത്ത് മമ്മൂട്ടിയും.
മലയാളത്തിലെ ജനപ്രിയ നായക നടന്മാര്‍ (2022)
1. മോഹന്‍ലാല്‍
2. മമ്മൂട്ടി
3. പൃഥ്വിരാജ് സുകുമാരന്‍
4. ഫഹദ് ഫാസില്‍
5. ടൊവിനോ തോമസ്
നാല് റിലീസുകളാണ് പോയ വര്‍ഷം മോഹന്‍ലാലിന് ഉണ്ടായിരുന്നത്. ഇതില്‍ ആറാട്ട്, മോണ്‍സ്റ്റര്‍ എന്നിവ തിയറ്ററില്‍ എത്തിയപ്പോള്‍ ബ്രോ ഡാഡി, 12ത്ത് മാന്‍ ഡയറക്ട് ഒടിടി റിലീസ് ആയിരുന്നു. ഒടിടി റിലീസുകള്‍ ഭേദപ്പെട്ട അഭിപ്രായം നേടിയപ്പോള്‍ തിയറ്റര്‍ റിലീസുകള്‍ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ ആറാട്ടിന് മികച്ച ഇനിഷ്യല്‍ കളക്ഷന്‍ ലഭിച്ചിരുന്നു.
ALSO READ : 'ജീവിതത്തിലെ മോശം അനുഭവം'; മനസ് തുറന്ന് ബിനു അടിമാലി
അതേസമയം വൈവിധ്യമുള്ള തെരഞ്ഞെടുപ്പുകളുമായെത്തിയ മമ്മൂട്ടിയുടെ വിജയ വര്‍ഷമായിരുന്നു 2022. ഒന്നിനൊന്ന് വ്യത്യസ്തമായ നാല് ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റേതായി എത്തിയത്. ഭീഷ്മ പര്‍വ്വം, സിബിഐ 5, പുഴു, റോഷാക്ക് എന്നിവയാണ് അവ. ഇതില്‍ പുഴു ഒഴികെ എല്ലാ ചിത്രങ്ങളും തിയറ്റര്‍ റിലീസുകള്‍ ആയിരുന്നു. കളക്ഷനില്‍ ഒന്നാമത് ഭീഷ്മ പര്‍വ്വവും രണ്ടാമത് റോഷാക്കും ആയിരുന്നു. വന്‍ പ്രീ റിലീസ് ഹൈപ്പുമായിെത്തിയ സിബിഐ 5 ന് മികച്ച ഇനിഷ്യല്‍ ലഭിച്ചെങ്കിലും സമ്മിശ്ര അഭിപ്രായങ്ങളെ തുടര്‍ന്ന് ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരാനായില്ല. എന്നാല്‍ ഒടിടി റിലീസില്‍ ചിത്രം വ്യാപകമായി സ്വീകരിക്കപ്പെടുകയും ഉണ്ടായി.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്‍റെ ചിത്രീകരണത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് മോഹന്‍ലാല്‍. അതേസമയം മമ്മൂട്ടിയുടെ അടുത്ത ചിത്രം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്തിരിക്കുന്ന ക്രിസ്റ്റഫര്‍ ആണ്. ഫെബ്രുവരി 9 ന് ആണ് ചിത്രത്തിന്‍റെ റിലീസ്.