വൻ അട്ടിമറി, മലയാളികളുടെ പ്രിയ താരം ഇന്ത്യയില്‍ ഒന്നാമൻ, പ്രഭാസിന് നഷ്‍ടം, മൂന്നാമൻ ഷാരൂഖ്, സല്‍മാന് വീഴ്‍ച

ബോളിവുഡിനെ വിറപ്പിച്ചാണ് മലയാളികളുടെ പ്രിയ താരം ഒന്നാമതെത്തിയത്.

 

Most popular Indian male film actors names hrk

ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായക താരങ്ങളുടെ പട്ടിക ഓര്‍മാക്സ് മീഡിയ പുറത്തുവിട്ടു. വിജയ് ഒന്നാം സ്ഥാനത്തേയ്‍ക്ക് മുന്നേറിയെന്നതാണ് താരങ്ങളുടെ പട്ടികയില്‍ പ്രധാന പ്രത്യേകതയായി മനസ്സിലാകുന്നത്. ഓഗസ്റ്റ് മാസത്തെ പട്ടികയാണ് പുറത്തുവിട്ടത്. പ്രഭാസിനെ പിന്തള്ളിയാണ് മലയാളികളുടെയും പ്രിയ താരമാണ് വിജയ് ഒന്നാമതെത്തിയത്.

ജൂണില്‍ രണ്ടാമനായാണ് വിജയ് ഉണ്ടായിരുന്നതെന്നതാണ് താരങ്ങളുടെ ഓഗസ്റ്റിലെ റാങ്കിംഗിനെ പ്രാധാന്യം ഉള്ളതാക്കുന്നത്. ദ ഗോട്ടിന്റെ വൻ വിജയമാണ് താരത്തെ മുന്നിലെത്തിച്ചത് എന്നാണ് നിലവില്‍ കരുതാനാകുക. ദ ഗോട്ട് ആഗോളതലത്തില്‍ 400 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. തമിഴ്‍നാട്ടില്‍ നിന്ന് മാത്രമായി 200 കോടി രൂപയിലധികവും നേടിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുണ്ട്.

മൂന്നാം സ്ഥാനത്ത് ഷാരൂഖ് ഖാനാണ് താരങ്ങളില്‍ എത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ജൂണ്‍ മാസത്തിലാണ് ഷാരൂഖ് ഖാൻ ആദ്യമായി മൂന്നാമനായത്. സമീപകാലത്ത് നടൻ ഷാരൂഖ് ഖാന് സിനിമകള്‍ ഒന്നും ഇല്ലാത്തതാണ് ജനപ്രീതിയില്‍ ഇടിവുണ്ടാക്കിയത്. എന്നിട്ടും നടന് മുന്നാമത് എത്താനായത് താരങ്ങളില്‍ മുൻനിരയിലാണെന്ന് തെളിയിക്കുന്നു.

ജൂനിയര്‍ എൻടിആറും ഇന്ത്യൻ നായക താരങ്ങളില്‍ കുതിപ്പുണ്ടാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നാലാം സ്ഥാനത്തേയ്‍ക്ക് കുതിക്കാൻ അദ്ദേഹത്തിനായിയെന്നാണ് താരങ്ങളുടെ പട്ടിക വ്യക്തമാക്കുന്നത്. തൊട്ടുപിന്നില്‍ ഇടംനേടിയിരിക്കുന്നത് മഹേഷ് ബാബുവാണ്. ആറാം സ്ഥാനത്ത് ഇന്ത്യൻ നായക താരങ്ങളില്‍ തമിഴകത്തിന്റെ അജിത് കുമാറുമാണ് എത്തിയിരിക്കുന്നത്. തെന്നിന്ത്യക്ക് മെച്ചമുണ്ടാക്കാനായിയെന്നാണ് പട്ടിക ചൂണ്ടിക്കാട്ടുന്നത്. അജിത്തിന്റെ പിന്നില്‍ അല്ലു അര്‍ജുൻ താരങ്ങളില്‍ ഇടംനേടിയപ്പോള്‍ അടുത്ത സ്ഥാനം ലഭിച്ചിരിക്കുന്നത് അക്ഷയ് കുമാറിനും ഒമ്പതാമൻ രാം ചരണും പത്താമനായി സല്‍മാൻ ഖാനുമാണ് എന്നാണ് ഓഗസ്റ്റ് മാസത്തെ  പട്ടികയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

Read More: നടി കരുതിയതു പോലെ വിജയ്‍യല്ല, ഇന്ത്യയിലെ ആ ഹീറോ ശരിക്കും ചിരഞ്‍ജീവി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios