ദീപിക പദുക്കോണിനെ പിന്തള്ളി, ആ ബോളിവുഡ് നായിക ഒന്നാമത്, സര്‍പ്രൈസായി പുതിയ കണ്ടെത്തല്‍
സര്‍പ്രൈസായി പുതിയ പട്ടിക.
ബോളിവുഡില്‍ നിരവധി ആരാധകരുള്ള ഒരു താരമാണ് ആലിയ ഭട്ട്. സിനിമകള്‍ അടുത്തൊന്നും റിലീസ് ചെയ്‍തിട്ടില്ലെങ്കിലും ബോളിവുഡില്‍ നിലവില്‍ ഒന്നാമത് ആലിയ ഭട്ടാണ് എന്ന് പ്രമുഖ മീഡിയ കണ്‍സള്‍ട്ടന്റ് സ്ഥാനപമായ ഓര്‍മാക്സ് പുറത്തുവിട്ട പട്ടികയില്‍ വ്യക്തമാക്കുന്നു. ഡിസംബര്‍ മാസത്തെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ആദ്യ സ്ഥാനത്തുള്ള പത്ത് നായികാ താരങ്ങളുടെ പേരാണ് പുറത്തുവിട്ടിരിക്കുന്നത്.
ആലിയ ഭട്ട് വേഷമിട്ടതില്‍ ഒടുവിലെത്തിയ ചിത്രം ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ ആണ്. ഹോളിവുഡില്‍ ആലിയ ഭട്ടിന് മികച്ചൊരു കഥാപാത്രമായാരുന്നു ഹാര്‍ട്ട് ഓഫ് സ്റ്റോണില്‍ ലഭിച്ചത്. കെയാ ധവാൻ എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ ആലിയ ഭട്ട് വേഷമിട്ടത്. സംവിധാനം ടോം ഹാര്‍പെറായിരുന്നു.
വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ബോളിവുഡ് താരം ദീപിക പദുക്കോണാണ് ഡിസംബര്‍ മാസത്തില്‍ ജനപ്രീതിയില്‍ രണ്ടാമത്. ദീപിക പദുക്കോണിന്റേതായി ഫൈറ്റര്‍ എന്ന ചിത്രമാണ് റിലീസിന് തയ്യാറെടുക്കുന്നതും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതും. ഹൃത്വിക് റോഷൻ നായകനായി എത്തുന്ന ചിത്രത്തില്‍ നിര്‍ണായക നായികാ വേഷത്തിലാണ് ദീപീക പദുക്കോണുണ്ടാകുക എന്നാണ് റിപ്പോര്‍ട്ട്. സംവിധാനം സിദ്ദാര്‍ഥ് ആനന്ദാണ്. നടി ദീപിക പദുക്കോണിനെയും പിന്നിലാക്കിയാണ് ബോളിവുഡ് നായികമാരില്‍ ആലിയ ഭട്ട് ഒന്നാം സ്ഥാനത്ത് എത്തിയത് എന്നതാണ് ഓര്‍മാക്സ് മീഡിയ പുറത്തുവിട്ട ഡിസംബര്‍ മാസത്തെ പട്ടികയുടെ ഒരു പ്രത്യേകത.
മൂന്നാത് കത്രീന കൈഫാണ്. ജനപ്രീതിയില്‍ കൈറ അദ്വാനിയാണ് നാലാമത്. തൊട്ടുപിന്നില്‍ കൃതി സനോണാണ്. ആറാമത് ശ്രദ്ധാ കപൂറും ഹിന്ദി സിനിമാ നായികമാരില്‍ ഏഴാമത് തെന്നിന്ത്യയില്‍ നിന്നുള്ള രശ്‍മിക മന്ദാനയും എട്ടാമത് കരീന കപൂറും ഒമ്പതാമത് പ്രിയങ്ക ചോപ്രയും പത്താമത് അനുഷ്‍ക ശര്‍മയുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക