ആദ്യ പത്തില്‍ ആരൊക്കെ? ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ജനപ്രീതി നേടിയ 10 നായികമാര്‍
ഇന്ത്യന്‍ നായികമാരുടെ ജനപ്രീതി ഇങ്ങനെ, ഏറ്റവും പുതിയ വിലയിരുത്തല്‍
ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സിനിമാ വ്യവസായങ്ങളിലൊന്നാണ് ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രി. നിരവധി പ്രാദേശിക ഭാഷകളില്‍ പ്രത്യേകം ചലച്ചിത്ര വ്യവസായങ്ങളും അതിന്‍റെ വൈവിധ്യവുമുള്ള മറ്റൊരു രാജ്യവും ലോക സിനിമാഭൂപടത്തില്‍ ഇല്ല. ഒടിടിയുടെ കടന്നുവരവോടെ ഭാഷയുടെ അതിര്‍വരമ്പുകള്‍ കടന്ന് സിനിമകള്‍ സഞ്ചരിക്കുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ജനപ്രിയരായ 10 നടിമാരുടെ പട്ടിക പുറത്തെത്തിയിരിക്കുകയാണ്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയാണ് ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. സാമന്തയാണ് പട്ടികയില്‍ ആദ്യ സ്ഥാനത്ത്. തൊട്ടുപിന്നാലെ അലിയ ഭട്ടും നയന്‍താരയും. മുഴുവന്‍ ലിസ്റ്റ് ചുവടെ.. ജനുവരി മാസത്തെ വിലയിരുത്തല്‍ അനുസരിച്ചുള്ള ലിസ്റ്റ് ആണ് ഓര്‍മാക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ജനപ്രിയരായ 10 നടിമാര്‍
1. സാമന്ത
2. അലിയ ഭട്ട്
3. നയന്‍താര
4. ദീപിക പദുകോണ്‍
5. കാജല്‍ അഗര്‍വാള്‍
6. തൃഷ
7. രഷ്മിക മന്ദാന
8. കത്രീന കൈഫ്
9. അനുഷ്ക ഷെട്ടി
10. കീര്‍ത്തി സുരേഷ്
താരമൂല്യത്തില്‍ സാമന്ത സമീപകാലത്ത് നടത്തിയ മുന്നേറ്റത്തിന് തെളിവാണ് അവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിര്‍മ്മിക്കപ്പെടുന്ന പുതിയ ചിത്രങ്ങള്‍. ഏറ്റവുമൊടുവില്‍ പുറത്തെത്തിയ തെലുങ്ക് ആക്ഷന്‍ ത്രില്ലര്‍ ചിത്രം യശോദയില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് സാമന്ത അവതരിപ്പിച്ചത്. തെലുങ്കില്‍ നിന്നു തന്നെയുള്ള ഒരു പാന്‍ ഇന്ത്യന്‍ ചിത്രമാണ് അവരുടേതായി അടുത്ത് വരാനിരിക്കുന്നത്. ഗുണശേഖര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ശാകുന്തളം എന്ന ചിത്രമാണ് അത്. മൂന്ന് കോടിയാണ് ശാകുന്തളത്തില്‍ സാമന്ത വാങ്ങിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഫെബ്രുവരി 17 ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തും.
ALSO READ : ആദ്യ പത്തില്‍ ആരൊക്കെ? ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ജനപ്രിയരായ 10 നായക നടന്മാര്‍