'മുറിജിനല്‍സു'മായി മൂഹ്‌സിന്‍ പരാരിയും സംഘവും; സിത്താര പാടിയ ആദ്യ ഗാനം 'ജിലേബി' പുറത്ത്

ജിലേബി എന്ന് പേരിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിതാര കൃഷ്ണകുമാറാണ്.

Mohsin Parari and team with Muriginals The first song sung by Sitara Jilebi is out vvk

കൊച്ചി: മലയാളത്തില്‍ സ്വതന്ത്ര ഗാനരംഗത്ത് പുതിയ വഴി തെളിച്ച് മൂഹ്‌സിന്‍ പരാരിയും സംഘവും. മുറിജിനല്‍സ് എന്ന പേരില്‍ വിവിധ കലാകാരന്മാര്‍ക്കൊപ്പം ഒന്നിച്ച് വിവിധ ഴോണറുകളിലായി ഇറക്കുന്ന ആല്‍ബം വോള്യത്തില്‍ ആദ്യ ഗാനം പുറത്തിറങ്ങി. 

ജിലേബി എന്ന് പേരിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിതാര കൃഷ്ണകുമാറാണ്. മലയാളത്തില്‍ ആദ്യമായിട്ടാണ് സ്വതന്ത്ര സംഗീതത്തിനായി ഇത്തരത്തില്‍ ഒരു കൂട്ടായ്മ ഉണ്ടാവുന്നത്. ദ റൈറ്റിംഗ് കമ്പനിയുടെ ബാനറില്‍ ഒരുക്കുന്ന മുറിജിനല്‍സ് വോള്യം ഒന്നില്‍ പത്തോളം ഗാനങ്ങളാണ് ഉണ്ടാവുക. 

മു.രി എന്ന ചുരുക്കപേരില്‍ ഗാനങ്ങള്‍ ഒരുക്കുന്ന മുഹ്‌സിന്‍ പരാരിയുടെ നേതൃത്വത്തിലാണ് ഇത്തരമൊരു കൂട്ടായ്മ ഉണ്ടായിരിക്കുന്നത്. മുഹ്‌സിന്‍ പരാരി, സിതാര കൃഷ്ണകുമാര്‍, ഇന്ദ്രന്‍സ്, ഷഹബാസ് അമന്‍, വിഷ്ണു വിജയ്, ചെമ്പന്‍, അറിവ്, ഗോവിന്ദ് വസന്ത, ഫാത്തിമ ജാഹാന്‍, ഡി ജെ ശേഖര്‍, ജോക്കര്‍, എംഎച്ച്ആര്‍, ബേബി ജാന്‍,6091, ദാബ്‌സി തുടങ്ങിയ കലാകാരന്മാര്‍ മൂറിജിനല്‍സിനായി ഒന്നിക്കുന്നുണ്ട്. 

ഗാനങ്ങളില്‍ ചിലത് വിഡിയോ രൂപത്തിലും പുറത്തിറങ്ങും. യുട്യുബ്, സ്‌പോട്ടിഫൈ, ആപ്പിള്‍ മ്യൂസിക് തുടങ്ങി എല്ലാ സ്ട്രീമിംങ് പ്ലാറ്റ്‌ഫോമുകളിലും മുറിജിനല്‍സ് ഗാനങ്ങള്‍ ലഭ്യമാവും.

'പഴയ വീഞ്ഞ് പുതിയ കുപ്പി': അരൺമനൈ 4 ട്രെയിലര്‍ ഇറങ്ങി; ട്രോളി സോഷ്യല്‍ മീഡിയ

സൗബിൻ ഷാഹിർ - നമിതാ പ്രമോദ് ഒന്നിക്കുന്ന 'മച്ചാന്‍റെ മാലാഖ' ഫസ്റ്റ്ലുക്ക്
 

Latest Videos
Follow Us:
Download App:
  • android
  • ios