വാലിബനാകുന്ന മോഹൻലാല്‍, വര്‍ക്കൗട്ടിനൊപ്പം എഐ ഫോട്ടോകളും ചര്‍ച്ചയാകുന്നു
നടൻ മോഹൻലാലിന്റെ പുതിയ വര്‍ക്കൗട്ട് ഫോട്ടോ ഹിറ്റാകുന്നു.
ഫിറ്റ്‍നെസിന് വലിയ പ്രാധാന്യം നല്‍കുന്ന താരമായിട്ടാണ് മോഹൻലാലിനെ സമീപകാലത്ത് കാണാനാകുന്നത്. നടൻ മോഹൻലാലിന്റെ വര്‍ക്കൗട്ട് ഫോട്ടോകളും വീഡിയോകളും ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു വര്‍ക്കൗട്ട് ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാകുന്നത്. മോഹൻലാലിന്റെ രസകരമായ ചില എഐ ഫോട്ടോകളും സാമൂഹ്യ മാധ്യമങ്ങളില്‍ ആരാധകര്‍ പങ്കുവെച്ചിട്ടുണ്ട്.
മോഹൻലാല്‍ നായകനാകുന്ന നേര് എന്ന ചിത്രീകരണം അടുത്തിടെ തിരുവനന്തപുരത്ത് പൂര്‍ത്തിയായിരുന്നു. സംവിധായകൻ ജീത്തു ജോസ് ഒരുക്കുന്ന ചിത്രത്തിന്റെ ടാഗ്‍ലൈൻ നീതി തേടുന്നു എന്നാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പാണ്. സംഗീതം വിഷ്‍ണു ശ്യാമുമാണ്.
മോഹൻലാലിന്റേതായി പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം 'വൃഷഭ' പൂര്‍ത്തിയാകാനുണ്ട്. സംവിധാനം നന്ദ കിഷോര്‍ ആണ്. സഹ്‍റ എസ് ഖാന്‍ നായികയായുണ്ടാകും. ദേവിശ്രീ പ്രസാദാണ് വൃഷഭയുടെ സംഗീതം സംവിധാനം നിര്‍വഹിക്കുന്നത്. എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകളില്‍ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, വരുണ്‍ മാതൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. റോഷന്‍ മെക, ഷനയ കപൂര്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ 'വൃഷഭ' തലമുറകളിലൂടെ കഥ പറയുന്ന ഒന്നാണെന്ന് റിപ്പോര്‍ട്ടുണ്ട്.
മോഹൻലാലിന്റേതായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒരു ചിത്രം മലൈക്കോട്ടൈ വാലിബനാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലുള്ള ചിത്രം എന്നതിനാല്‍ പ്രഖ്യാപനം തൊട്ടെ മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബനില്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് മധു നീലകണ്ഠനാണ്. സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്.
Read More: സര്‍പ്രൈസ് ഹിറ്റായി സ്‍കന്ദ, കോടികളുടെ കളക്ഷനുമായി രാം പോത്തിനേനി ഒന്നാം നിരയിലേക്ക്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക