'മലൈക്കോട്ടൈ വാലിബൻ എങ്ങനെയായിരിക്കും?', ടീസറിനെ കുറിച്ച് മോഹൻലാല്‍

എങ്ങനെയാണ് മലൈക്കോട്ടൈ വാലിബൻ എന്ന സിനിമ ഉരുത്തിരിഞ്ഞതെന്ന് ലിജോ ജോസ് പെല്ലിശ്ശേരിയും വ്യക്തമാക്കുന്നു.

Mohanlals Malaikottai Vaaliban film teaser getting attention among fans actor and Lijo Jose Pellissery share hopes hrk

മോഹൻലാലിന്റെ തീ പാറുന്ന ഡയലോഗുമായി ടീസര്‍ എത്തിയതോടെ മലൈക്കോട്ടൈ വാലിബന്റെ ആവേശം ഇരട്ടിയായിരിക്കുകയാണ്. ടീസറില്‍ കൺകണ്ടത് നിജം കാണാത്തത് പൊയ് എന്നും ഇനി കാണപ്പോകത് നിജം എന്നുമാണ് മോഹൻലാല്‍ ഉറച്ച ശബ്‍ദത്തോടെ പറയുന്നത്. ടീസറില്‍ വൻ പ്രതീക്ഷയാണ് മോഹൻലാലിനും. മലൈക്കോട്ടൈ വാലിബൻ എന്ന തന്റെ സിനിമയുടെ ക്യാപ്റ്റൻ ലിജോ ഒരു ഗംഭീരമായ കാഴ്‍ചയാണ് സൃഷ്‍ടിച്ചിരിക്കുന്നത്, അതിനറെ ഒരു ദൃശ്യം ഈ ടീസറില്‍ കാണാനാകും എന്നാണ് മോഹൻലാല്‍ പ്രതീക്ഷ പങ്കുവെച്ചത്.

'നായകൻ', 'ആമേൻ' എന്നീ ഹിറ്റ് ചിത്രങ്ങളിൽ ലിജോയ്‌ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പിഎസ് റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ സിനിമയുടെ ടീസര്‍ പുറത്തെത്തുമ്പോള്‍ ലിജോ ജോസ് പെല്ലിശ്ശേരി സംസാരിക്കുന്നത് സ്വന്തം കഴിവിലെ വിശ്വാസമര്‍പ്പിച്ചാണ്. എന്നെ സംബന്ധിച്ചിടത്തോളം, ഒരു സിനിമയുടെ കഥ അന്തിമമാക്കുന്ന പ്രക്രിയ അടുത്ത വലിയ ഹിറ്റ് സൃഷ്ടിക്കുന്നതിനുള്ള സമ്മർദ്ദത്തിൽ നിന്നല്ല, അതൊരു സ്വാഭാവിക പുരോഗതിയാണ്. മലൈക്കോട്ടൈ വാലിബൻ' എന്ന ഒരു സിനിമയുടെ അടിസ്ഥാന ആശയം എന്നിൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് മുളച്ചുതുടങ്ങി, പിന്നീട് പരിണമിച്ചു. സമഗ്രമായ ഇതിവൃത്തമായി. റഫീഖിനെപ്പോലെയുള്ള ഒരു എഴുത്തുകാരൻ ആ സിനിമാ ലോകം വികസിപ്പിച്ചെടുത്തു. പിന്നെ ലാലേട്ടൻ ആ സിനിമയിലെ കഥാപാത്രത്തിന് അനുയോജ്യനാണെന്ന് തോന്നി എന്നും ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.

മോഹൻലാലുമായി ദീർഘകാല പരിചയം ഉള്ളതിനാല്‍ സിനിമയിലേക്ക് കടക്കാൻ തീരുമാനിച്ചപ്പോൾ, സ്വാഭാവികമായും അദ്ദേഹത്തെ നായക വേഷത്തിൽ അവതരിപ്പിക്കാൻ ആഗ്രഹിച്ചുവെന്ന് നിര്‍മാതാവ് ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. ലിജോ എന്ന പ്രതിഭാധനനായ ഒരു സംവിധായകൻ മോഹൻലാലിനൊപ്പം കൈകോർക്കുമ്പോൾ ജനങ്ങൾ ഇഷ്ടപ്പെടുന്ന ഒരു എന്റർടെയ്‌നർ തീർച്ചയായും പ്രതീക്ഷിക്കാമെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കുന്നു. ഛായാഗ്രഹണം മധു നീലകണ്ഠനാണ്. സംഗീതം പ്രശാന്ത് പിള്ളയുമാണ്.

മലൈക്കോട്ടൈ വാലിബലിനിലെ നായകൻ മോഹൻലാലിന്റെ കഥാപാത്രം എത്തരത്തിലുള്ളതാകും എന്നതിന്റെ കൗതുകം ഇനിയും ബാക്കിയാണ്. മോഹൻലാലിനു പുറമേ സോണാലി കുല്‍ക്കര്‍ണിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരും മലൈക്കോട്ടൈ വാലിബനിലുണ്ടാകും. 'മലൈക്കോട്ടൈ വാലിബൻ' 2024 ജനുവരി 25 ന് പ്രദര്‍ശനത്തിനെത്തും. പിആർഒ പ്രതീഷ് ശേഖർ.

Read More: ഹിഷാമിന്റെ ആലാപനം, ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios