'ഷാരൂഖും, പ്രഭാസും അങ്ങനെ ക്രിസ്മസിന് കേരളം തൂത്തുവാരേണ്ട': വന്‍ പ്രഖ്യാപനവുമായി ലാലേട്ടന്‍.!
മലയാളത്തില്‍ നിന്നുള്ള ക്രിസ്മസ് പുതുവത്സര സൂപ്പര്‍താര ചിത്രം ആയിരിക്കും നേര്. പ്രഭാസിന്‍റെ സലാര്‍, ഷാരൂഖിന്‍റെ ഡങ്കി എന്നിവയോടായിരിക്കും മോഹന്‍ലാല്‍ ചിത്രം ബോക്സോഫീസില്‍ കൊമ്പുകോര്‍ക്കുക.
കൊച്ചി: ട്വല്‍ത്ത് മാന് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രമാണ് നേര്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ എത്തുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ മാസം തീര്‍ത്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ ശിര്‍വാദ് സിനിമാസ്. ഡിസംബര്‍ 21നാണ് ചിത്രം റിലീസാകുന്നത്.
അതായത് മലയാളത്തില്‍ നിന്നുള്ള ക്രിസ്മസ് പുതുവത്സര സൂപ്പര്‍താര ചിത്രം ആയിരിക്കും നേര്. പ്രഭാസിന്‍റെ സലാര്‍, ഷാരൂഖിന്‍റെ ഡങ്കി എന്നിവയോടായിരിക്കും മോഹന്‍ലാല്‍ ചിത്രം ബോക്സോഫീസില്‍ കൊമ്പുകോര്‍ക്കുക. ഡിസംബര്‍ 22 നാണ് സലാറും ഡങ്കിയും റിലീസ് ചെയ്യുന്നത്.
അതേ സമയം ദൃശ്യം ടീം ഒരുമിക്കുന്ന ചിത്രം ആയതിനാല്‍ത്തന്നെ അതൊരു ത്രില്ലര്‍ ആയിരിക്കുമെന്ന നിഗമനത്തിലാണ് പ്രേക്ഷകര്‍ ആദ്യമെത്തുക. എന്നാല്‍ നേര് അത്തരത്തിലൊരു ചിത്രമല്ലെന്ന് ജീത്തു പറയുന്നു. സസ്പെന്‍സ് ഇല്ലാത്ത ചിത്രമാണ് നേരെന്നും മറിച്ച് ഒരു കോര്‍ട്ട് റൂം ഡ്രാമയാണ് ചിത്രമെന്നും അദ്ദേഹം പറയുന്നു. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് പറയുന്നത്.
ദൃശ്യം 2 ല്‍ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. യഥാര്‍ഥ ജീവിതത്തിലും അഭിഭാഷകയായ ശാന്തി ജീത്തുവിന്‍റെ ആവശ്യപ്രകാരമാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചത്. അടുത്തിടെ വിജയ് നായകനായ ലിയോയിലും ശാന്തി മായാദേവി വക്കീല്‍ വേഷത്തില്‍ എത്തിയിരുന്നു.
ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. വിഷ്‍ണു ശ്യാമാണ് സംഗീത സംവിധാനം.
'മലൈക്കോട്ടൈ വാലിബൻ' എന്ന പുതിയ ചിത്രമാണ് മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതിനാല്‍ ആരാധകര്‍ കാത്തിരിക്കുന്നതാണ് 'മലൈക്കോട്ടൈ വാലിബൻ'. ഏറ്റവും ചര്‍ച്ചയായി മാറിയ ഒരു സിനിമാ പ്രഖ്യാപനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹൻലാല്‍ നായകനായി അഭിനയിക്കുന്നുവെന്നത്. രാജസ്‍ഥാനിലായിരുന്നു മോഹൻലാല്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം.
പരാജയം ബാധിച്ചു; ചിത്രം ചെയ്യാന്‍ തന്ന മൂന്ന് അഡ്വാന്‍സുകള്‍ തിരിച്ചുകൊടുക്കേണ്ടി വന്നു: അരുണ്‍ ഗോപി
"അച്ഛന്റെ ഓർമ്മകൾ നിലനിറുത്താൻ" ഒരു അവാർഡ് കൊടുക്കാത്തത് എന്ത്: കാരണം പറഞ്ഞ് മുരളി ഗോപി