എത്രയാണ് നേര് ശരിക്കും നേടിയത്?, ടെലിവിഷൻ പ്രീമിയറും പ്രഖ്യാപിച്ചു

\ടെലിവിഷൻ പ്രീമിയറിന് നേര്.

Mohanlal starrer Neru film television premiere date announcement out hrk

മോഹൻലാല്‍ നായകനായി വൻ വിജയമായ ചിത്രമായിരുന്നു നേര്. സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ മോഹൻലാല്‍ നായകനായി എത്തിയപ്പോള്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയമാണ് നേടിയിരിക്കുന്നത്. ടെലിവിഷനിലും നേര് പ്രദര്‍ശനത്തിന് എത്തുകയാണ്. ഏഷ്യാനെറ്റില്‍ 14 വൈകുന്നേരം 5.30നാണ് ചിത്രം പ്രീമിയര്‍ ചെയ്യുക എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്

വിദേശത്ത് മാത്രം നേര് 32.4 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. മോഹൻലാലിന്റെ നേര് ആഗോളതലത്തില്‍ 86 കോടി രൂപയോളം   നേടിയിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍. മോഹൻലാല്‍ നായകനായി എത്തിയപ്പോഴും കുഞ്ഞ് ചിത്രമായി പരിചയപ്പെടുത്തുകയായിരുന്നു നേരിനെ. വലിയ പ്രതീക്ഷകളില്ലാതെ എത്തിയ മോഹൻലാല്‍ ചിത്രം നേര് വൻ വിജയമായി മാറുകയും ചെയ്‍തു.

സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ മോഹൻലാല്‍ നായകനായി എത്തുമ്പോഴുള്ള ഗ്യാരണ്ടി നേരും ശരിവയ്‍ക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. സസ്‍പെൻസുകളൊന്നും അധികമില്ലാത്ത ഒരു ചിത്രമാണെന്ന് സംവിധായകൻ ജീത്തു ജോസഫ് മുൻകൂറായി അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു. ഒരു ഇമോഷണല്‍ കോര്‍ട്ട് റൂം ചിത്രം പ്രതീക്ഷിച്ചാല്‍ നേര് നിരാശപ്പെടുത്തില്ല എന്നുമാണ് ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയത്. ജീത്തു ജോസഫിന്റെ വാക്കുകള്‍ വിശ്വസിച്ച് ചിത്രം കാണാൻ എത്തിയ പ്രേക്ഷകര്‍ നിരാശരരായില്ല എന്നത് പിന്നീട് സംഭവിച്ചത്.

മോഹൻലാലും വലിയ ആത്മവിശ്വാസത്തോടെയായിരുന്നു തന്റെ ചിത്രം നേരിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്. നേരില്‍ മോഹൻലാലിന്റെ സ്വാഭാവിക പ്രകടനം തന്നെ കാണാനാകുന്നു. വക്കീല്‍ വിജയമോഹനായി റിയലിസ്റ്റിക്കായിട്ടാണ് മോഹൻലാല്‍ ചിത്രത്തില്‍ ഉള്ളത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായങ്ങളില്‍ നിന്ന് വ്യക്തമായത്. തീരെ ആത്മവിശ്വാസമില്ലാത്ത വക്കീല്‍ കഥാപാത്രം ചിത്രത്തില്‍ പിന്നീട് വിജയത്തിലേക്ക് എത്തുകയാണ്. അടുത്തിടെ പരാജയങ്ങള്‍ നേരിട്ട മോഹൻലാലിന്റെ തിരിച്ചുവരവായിരിക്കുകയാണ് നേര്.

Read More: ഞായറാഴ്‍ച പൃഥ്വിരാജിന്റെ ആടുജീവിതം നേടിയത്, കളക്ഷൻ കണക്കുകള്‍ കേട്ട് ഞെട്ടി മോളിവുഡ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios