കേരളീയം വേദിയിൽ മോഹൻലാലിന്‍റെ സെല്‍ഫി -വീഡിയോ

കേരള പിറവി വിശദമായി ആഘോഷിക്കുമ്പോള്‍ അതിന്‍റെ വേദിയിലേക്ക് എന്നെക്കൂടി ക്ഷണിച്ചതില്‍ നന്ദിയുണ്ട്. 

Mohanlal speech and selfie with Kamal Mammootty CM Pinarayi at Keraleeyam 2023 vvk

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരളീയം പരിപാടിക്ക് തിരുവനന്തപുരത്ത് തുടക്കമായി. കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ അതിഥികളായിരുന്നു. ചടങ്ങിന് ആശംസ നേര്‍ന്ന് മോഹന്‍ലാലും സംസാരിച്ചു.

മലയാളി ആയതിൽ അഭിമാനിക്കുന്നു എന്ന് പറഞ്ഞ മോഹന്‍ലാല്‍. കേരളത്തിന്‍റെ ഭാവിയിലേക്കുള്ള പദ്ധതികള്‍ ആലോചിക്കുമ്പോള്‍ സിനിമ മേഖലയില്‍ നിന്നുള്ളയാള്‍ എന്ന നിലയില്‍ കൂടുതല്‍ പ്രേക്ഷകരെ സിനിമ കാണുന്നതിന് എത്തിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആലോചിക്കണമെന്ന് പറഞ്ഞു. ചലച്ചിത്ര വികസന കോര്‍പ്പറേഷനും, ചലച്ചിത്ര അക്കാദമിയും ആദ്യമായി സ്ഥാപിച്ച സംസ്ഥാനം എന്ന നിലയില്‍ കേരളത്തിന് അത് സാധ്യമാകും മോഹന്‍ലാല്‍ പറഞ്ഞു.

കേരള പിറവി വിശദമായി ആഘോഷിക്കുമ്പോള്‍ അതിന്‍റെ വേദിയിലേക്ക് എന്നെക്കൂടി ക്ഷണിച്ചതില്‍ നന്ദിയുണ്ട്. താന്‍ തിരുവനന്തപുരത്തുകാരനാണ്. തനിക്ക് ഏറ്റവും പരിചയമുള്ള നഗരവും തിരുവനന്തപുരമാണ്. ഇത്തരം കൂടിച്ചേരലുകള്‍ എന്നും നടക്കുന്നയിടമാണ് തിരുവനന്തപുരം. തിരുവനന്തപുരം തന്നെ ഇത്തരം ഒരു പരിപാടിക്ക് വേദിയായി തിരഞ്ഞടുത്തതില്‍ നന്ദിയുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. 

തുടര്‍ന്ന് പ്രസംഗം അവസാനിപ്പിച്ച മോഹന്‍ലാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളീയം അംബാസിഡര്‍മാരായ കമല്‍ഹാസന്‍, മമ്മൂട്ടി, ശോഭന എന്നിവര്‍ക്കൊപ്പം സെല്‍ഫിയും വേദിയില്‍ വച്ച് എടുത്തു. 

മുഖ്യമന്ത്രിക്കൊപ്പം തെന്നിന്ത്യന്‍ താരങ്ങള്‍ക്കൊപ്പം കലാ, സാംസ്കാരിക മേഖലയിലെ പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ അണിനിരന്നിരുന്നു. കേരളീയർ ആയതിൽ അഭിമാനിക്കുന്ന മുഴുവൻ ആളുകൾക്കും ആ സന്തോഷം ലോകത്തോട് പങ്കുവെക്കാനുള്ള അവസരമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. എല്ലാ രംഗത്തും കേരളത്തിന് പ്രത്യേകതയുണ്ട്. ആർക്കും പിന്നിൽ അല്ല കേരളീയർ എന്ന ആത്മാഭിമാന പതാക ഉയർത്താൻ കഴിയണം. 

നമ്മുടെ നേട്ടങ്ങൾ അർഹിക്കുന്ന വിധം ലോകം തിരിച്ചറിഞ്ഞിട്ടില്ല. കേരളത്തെ ലോക സമക്ഷം അവതരിപ്പിക്കാനാണ് കേരളീയം പരിപാടിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇത്തരം ഉത്സവങ്ങളുടെ പേരിൽ ചില നഗരങ്ങൾ ലോകത്ത് അറിയപെടുന്നുണ്ട്. ആ മാതൃക നമുക്ക് പിന്തുടരാമെന്നും  കേരളീയത്തെ ലോക ബ്രാൻഡാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ പല ഭാഗത്തെ വംശീയ സംഘർഷം തടയാനുള്ള ഒറ്റ മൂലിയാണ് ജാതി ഭേദം മത ദ്വേഷം ഇല്ലാതെ എല്ലാവരും ഒരുമിച്ചു കഴിയുന്ന കേരളമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഞാന്‍ ഈ വേദിയില്‍ ഇംഗ്ലീഷില്‍ പ്രസംഗിക്കും, കാരണമുണ്ട്: കേരളീയം വേദിയില്‍ കമല്‍ഹാസന്‍

ഇതിഹാസങ്ങള്‍ ഒറ്റ ഫ്രൈമില്‍; വൈറലായി 'കേരളീയം' വേദിയിലെ ചിത്രം

Latest Videos
Follow Us:
Download App:
  • android
  • ios