'കിരീടം' കലിപ്പന്‍ വീണ്ടും 'സേതുമാധവനെ' കണ്ടു; പുതിയ മോഹന്‍ലാല്‍ ചിത്രത്തില്‍ ഒരു വേഷവും കിട്ടി.!
നായകൻ സേതുമാധവനെക്കാൾ രോഷം കൊണ്ട് കീരിക്കാടനെ കൊല്ലാൻ നിൽക്കുന്നതായി തോന്നും. ഈ ഫോട്ടോ പങ്കുവച്ച് എസ് കെ സുധീഷ് എന്ന ആളാണ് 'cinephile', ഗ്രൂപ്പിൽ പോസ്റ്റ് ഇട്ടത്.
തിരുവനന്തപുരം: മോഹൻലാൽ അനശ്വരമാക്കിയ ഒട്ടനവധി കഥാപാത്രങ്ങള്‍ മലയാളത്തിലുണ്ട്. ഇന്നും കാലാനുവർത്തിയായി അവ പ്രേക്ഷക മനസിൽ നിലനില്‍ക്കുന്നുണ്ട്. അത്തരത്തില്‍ പ്രധാന കഥാപാത്രങ്ങളിലൊന്നാണ് സേതുമാധവൻ. 'കിരീടം' സിനിമയിലെ സേതുവായെത്തി കസറിയ മോഹൻലാലിനെ അത്രപെട്ടെന്നൊന്നും മലയാളികൾക്ക് മറക്കാനാകില്ല. ഈ ചിത്രത്തിലെ ക്ലാമാക്സ് രംഗത്തിലെ ഒരു ഫോട്ടോ ആയിരുന്നു കഴിഞ്ഞ കുറച്ചുനാളുകള്‍ക്ക് മുന്‍പ് സിനിമ ഗ്രൂപ്പുകളില്‍ ചര്‍ച്ചയായിരുന്നു
കീരീടം സിനിമയിൽ ക്ലൈമാക്സിൽ അധികം ആരും ശ്രദ്ധിക്കാതെ പോയൊരു മുഖമാണത്. മോഹൻലാലിന്റെ പിന്നിലായി നിൽക്കുന്ന നാട്ടുകാരുടെ ഇടയിലുള്ള ഒരാൾ. കണ്ടാൽ നായകൻ സേതുമാധവനെക്കാൾ രോഷം കൊണ്ട് കീരിക്കാടനെ കൊല്ലാൻ നിൽക്കുന്നതായി തോന്നും. ഈ ഫോട്ടോ പങ്കുവച്ച് എസ് കെ സുധീഷ് എന്ന ആളാണ് 'cinephile', ഗ്രൂപ്പിൽ പോസ്റ്റ് ഇട്ടത്.
ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആ വ്യക്തി തന്നെ മുന്നോട്ടുവന്നു. തിരുവനന്തപുരം ആര്യനാട് സ്വദേശിയായ സാലു ജസ്റ്റസ് ആണ് ആ കലിപ്പൻ. മംഗലത്തുകോണം സെന്റ് അലോഷ്യസ് സ്കൂളിലെ ഹെഡ്മാസ്റ്റർ ആണ് ഇദ്ദേഹം. കിരീടം സിനിമയുടെ ക്ലൈമാക്സ് ആര്യനാട് ഭാഗത്താണ് ഷൂട്ട് ചെയ്തിരുന്നത്.
എന്തായാലും ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അന്ന് സേതുമാധവന് പിന്നില്‍ നിന്നും കലിപ്പ് കാണിച്ച സാലു ജസ്റ്റസ് ഇപ്പോള്‍ മോഹന്‍ലാലിനെ നേരിട്ടു കണ്ടിരിക്കുകയാണ്. ഇത് സംബന്ധിച്ച് 'cinephile', ഗ്രൂപ്പിൽ സാലു ജസ്റ്റസ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഹായ് ഞാൻ സാലു ജസ്റ്റ്സ്സ് എന്നേ ഓർമയുണ്ടെന്ന് കരുതുന്നു. കിരീടം സിനിമയിലെ ജൂനിയർ ആര്ടിസ്റ്റായ കലിപ്പനെ അന്വേഷിച് ഈ ഗ്രൂപ്പിൽ വന്ന പോസ്റ്റ് കാരണം എന്നെ പല കോണിൽ നിന്നും ആളുകൾ അന്വേഷിച്ചു വന്നിരുന്നു. പുതിയ ഭാഷയിൽ പറഞ്ഞാൽ വൈറലായി.
നിങ്ങള് കാരണം ലാലേട്ടന്റെ ജീത്തു ജോസഫ് ചിത്രം നേരിൽ ഒരു വേഷം ചെയ്യുവാനും സാധിച്ചു. സിനീഫൈൽ ഗ്രൂപ്പാണ് എന്റെ ഈ സന്തോഷത്തിന് കാരണം. എല്ലാവരോടും സ്നേഹം മാത്രം.
'ജെയ്ക്ക് പറഞ്ഞൊരു മറുപടിയുണ്ട്. അതെന്നെ ഞെട്ടിച്ചു കളഞ്ഞു' : ശ്രദ്ധേയമായ കുറിപ്പുമായ നടന്‍ സുബീഷ്\
'ശിവന്‍സ് ഊട്ടുപുരയില്‍ മസാലദോശയാണ് മെയിന്‍' സാന്ത്വനം റിവ്യൂ