ജന്മദിനത്തില്‍ മോഹൻലാലിന് വേറിട്ട സമ്മാനം, താരത്തിന്റെ കയ്യക്ഷരം ഇനി ഫോണ്ടായി ലഭിക്കും

മോഹൻലാലിന്റെ കയ്യക്ഷരം ഇനി ഫോണ്ട്.

Mohanlal gets birthday gift from Asianet his font available now hrk

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ മോഹൻലാലിന്റെ ജന്മദിനമാണ് ഇന്ന്. ഇത്തവണത്ത ജന്മദിന ആഘോഷത്തില്‍ മോഹൻലാലിന് വളരെ പ്രത്യേകത നിറഞ്ഞ ഒരു സമ്മാനം കൂടി ഏഷ്യാനെറ്റില്‍ നിന്ന് ലഭിച്ചു. ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ച് വേദിയില്‍ വെച്ചായിരുന്നു ആ വേറിട്ട സമ്മാനം. മോഹൻലാലിന്റെ കയ്യക്ഷരം ഇനി ഡിജിറ്റല്‍ ഫോണ്ട് രൂപത്തില്‍ ലഭ്യമാകും എന്ന പ്രഖ്യാപനമാണ് നടന്നത്. ' A 10' എന്നായിരിക്കും ഫോണ്ട് അറിയപ്പെടുക എന്നും ബിഗ് ബോസ് വേദിയില്‍ പ്രഖ്യാപിച്ചു.

'ദൃശ്യം 2'നു ശേഷം ജീത്തുവിന്റെ സംവിധാനത്തില്‍ അഭിനയിക്കുന്ന 'റാമി'ന്റെ ഫൈനല്‍ ഷെഡ്യൂള്‍ മോഹൻലാലിന് ഇനി പൂര്‍ത്തീകരിക്കാനുണ്ട്. പാരീസ്, ലണ്ടൻ എന്നിവടങ്ങളിലെ ലൊക്കേഷനുകളിലായി ഒരു മാസത്തെ ചിത്രീകരണം മാത്രമാണ് ഇനി 'റാമിന്റേ'തായി ബാക്കിയുള്ളത്. ഓണം റിലിസ് ആയിരിക്കും ചിത്രം. തൃഷ നായികയായി അഭിനയിക്കുന്ന മോഹൻലാല്‍ ചിത്രത്തില്‍ ഇന്ദ്രജിത്ത്, ദുര്‍ഗ കൃഷ്‍ണ, സിദ്ധിഖ്, അനൂപ് മേനോൻ, സുമൻ, സായ് കുമാര്‍, വിനയ് ഫോര്‍ട്ട് തുടങ്ങി ഒട്ടേറെ താരങ്ങള്‍ വേഷമിടുന്നു.

'മലൈക്കോട്ടൈ വാലിബനെ'ന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ മോഹൻലാല്‍ പൂര്‍ത്തിയാക്കിയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതിനാല്‍ ആരാധകര്‍ കാത്തിരിക്കുന്നതാണ് 'മലൈക്കോട്ടൈ വാലിബൻ'. ഏറ്റവും ചര്‍ച്ചയായി മാറിയ ഒരു സിനിമാ പ്രഖ്യാപനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹൻലാല്‍ നായകനായി അഭിനയിക്കുന്നുവെന്നത്. 'മലൈക്കോട്ടൈ വാലിബനെ'ന്ന ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ ചെന്നൈയില്‍ പുരോഗമിക്കുന്നുണ്ടെന്നാണ് വിവരം.

'സ്‍ഫടിക'മാണ് മോഹൻലാലിന്റേതായി ഒടുവില്‍ റിലീസായത്. മോഹൻലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ 'സ്‍ഫടികം' റീ മാസ്റ്റര്‍ ചെയ്‍ത് വീണ്ടും റിലീസ് ചെയ്യുകയായിരുന്നു. പുതിയ സാങ്കേതിക സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി, സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങള്‍ വരുത്താതെ സിനിമ പുനര്‍നിര്‍മിച്ചായിരുന്നു റീ റിലീസ് ചെയ്‍തത്. ഭദ്രൻ ആണ് ചിത്രത്തിന്റെ സംവിധാനം. 'ആടു തോമ' എന്ന കഥാപാത്രമായിട്ടായിരുന്നു മോഹൻലാല്‍ ചിത്രത്തില്‍ അഭിനയിച്ചു. തിലകനും കെപിഎസി ലളിതയുമായിരുന്നു ചിത്രത്തില്‍ മോഹൻലാലിന്റെ അച്ഛനും അമ്മയുമായി അഭിനയിച്ചത്. റീ റിലീസിലും ഭദ്രന്റെ മോഹൻലാല്‍ ചിത്രം ഒരു ചരിത്രമായിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More: 'അതിഥികള്‍ക്കുമുണ്ട് ചില അതിര്‍വരമ്പുകള്‍', റോബിനെ പുറത്താക്കിയതില്‍ മോഹൻലാല്‍- വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios