കിരീടം എന്ന സിനിമയ്‍ക്കായി മോഹൻലാല്‍ വാങ്ങിച്ച പ്രതിഫലം.

മോഹൻലാലിന്റെ കരിയറിലെ തിളങ്ങിനില്‍ക്കുന്ന സിനിമയാണ് കിരീടം. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്‍ത സിനിമ. ഇന്നും പ്രേക്ഷകര്‍ക്ക് ഇഷ്‍ടമുള്ള സിനിമയാണ് കിരിടീം. സിനിമ റിലീസ് ചെയ്‍ത് 32 വര്‍ഷം പിന്നിടുമ്പോള്‍ മോഹൻലാല്‍ വാങ്ങിയ പ്രതിഫലമാണ് ചര്‍ച്ചയാകുന്നത്.

ഇന്ന് മലയാളത്തില്‍ പൊന്നുംവിലയുള്ള നടനാണ് മോഹൻലാല്‍. എന്നാല്‍ കിരീടം അഭിനയിക്കുന്ന സമയത്ത് മോഹൻലാല്‍ വാങ്ങുന്നത് നാലര ലക്ഷം രൂപയായിരുന്നു. കിരീടം സിനിമയ്‍ക്കായി മോഹൻലാല്‍ വാങ്ങിയതാകട്ടെ നാല് ലക്ഷവും. നിര്‍മാതാവ് ഉണ്ണിയോടുള്ള സൗഹൃദത്തിന്റെ പേരില്‍ ആണ് മോഹൻലാല്‍ അരലക്ഷം രൂപ കുറച്ചത്.

കിരീടത്തിന്റെ ആകെ ചിലവ് ഇരുപത്തിമൂന്നര ലക്ഷം രൂപയായിരുന്നു എന്നും ഓര്‍ക്കുക.

മോഹൻലാലിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നുമാണ് കിരീടത്തിലേത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.