'ബറോസ്' തുടങ്ങുന്നു, മോഹൻലാലും ജിജോയും ചര്‍ച്ചയില്‍!
മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്.
ബറോസ് എന്ന സിനിമ പ്രഖ്യാപനം മുതലേ ശ്രദ്ധ നേടിയതാണ്. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്നുവെന്നതു തന്നെയാണ് അതിന്റെ പ്രത്യേകത. മോഹൻലാല്‍ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ഉടൻ തുടങ്ങുന്നുവെന്നതാണ് പുതിയ വാര്‍ത്ത. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന്റെ ഭാഗമായുള്ള ഫോട്ടോകള്‍ താരങ്ങള്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിനായുള്ള കൂടിയാലോചനകള്‍ നടക്കുകയാണ്. സിനിമ ഉടൻ ചിത്രീകരണം ആരംഭിക്കും. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന്റെ ഭാഗമായുള്ള ഫോട്ടോകള്‍ താരങ്ങള്‍ അടക്കം ഷെയര്‍ ചെയ്‍തിട്ടുണ്ട്. സന്തോഷ് ശിവനാണ് സിനിമയുടെ ഛായാഗ്രാഹകൻ എന്നും സിനിമയുടെ വലിയ പ്രത്യേകതയാണ്.
പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. സെക്സ് ആൻഡ് ലൂസിയ, ഓള്‍ റോഡ്‌സ് ലീഡ്‌സ് ടു ഹെവന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.
ഗോവയാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ.