ആക്ഷനില്‍ വിസ്‍മയ പുലിയാണ്- വീഡിയോ
തായ് ആയോധനകല പരിശീലിക്കുന്ന വീഡിയോ ഷെയര്‍ ചെയ്‍ത് മോഹൻലാലിന്റെ മകള്‍ വിസ്‍മയ.
മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മോഹൻലാലിന്റെ മകളാണ് വിസ്‍മയ. അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ വിസ്‍മയ വിശേഷങ്ങള്‍ പങ്കുവയ്‍ക്കാറുണ്ട്. വിസ്‍മയയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ വിസ്‍മയ തായ്‍ ആയോധനകല പരിശീലിക്കുന്ന വീഡിയോയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. മോഹൻലാലിന്റെ മകൻ പ്രണവും ആക്ഷൻ രംഗങ്ങളില്‍ മികവ് കാട്ടാറുണ്ട്. വിസ്‍മയ്‍യക്കും അച്ഛനെപ്പോലെ ആക്ഷനില്‍ താളമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്."
ആക്ഷനില്‍ മോഹൻലാലിന്റെ പ്രകടനം ഏറെ പ്രശംസ കേട്ടത് ആണ്. മോഹൻലാലിന്റെ ശരീര ഭാഷ ഓര്‍മ്മിക്കുന്ന തരത്തിലാണ് വിസ്‍മയയുടെ പ്രകടനം. വിസ്‍മയ തന്നെയാണ് ഇപ്പോള്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിസ്‍മയ സിനിമയിലേക്ക് എത്തുമോയെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. വിസ്‍മയ മറുപടി പറഞ്ഞിട്ടില്ല. പക്ഷേ എന്തായാലും ആക്ഷനില്‍ വിസ്‍മയ വിസ്‍മയിപ്പിക്കുന്നുവെന്നു തന്നെയാണ് ആരാധകരുടെ അഭിപ്രായപ്പെടുന്നത്.