ഇങ്ങനെയുണ്ടോ ഒരു സിങ്ക്? 'കല്‍ക്കി'യിലെ പാട്ടിലും 'ഏട്ടന്‍ ഡാന്‍സിംഗ്'

വ്യാഴാഴ്ചയാണ് പാന്‍ ഇന്ത്യന്‍ ചിത്രം കല്‍ക്കി എത്തിയത്

mohanlal dance video from onnaman movie now viral with kalki 2898 ad song ta takkara

പല ഭാഷാ സിനിമാഗാനങ്ങളോട് സിങ്ക് ആവുന്ന ഒന്നാമന്‍ സിനിമയിലെ മോഹന്‍ലാലിന്‍റെ നൃത്തം കഴിഞ്ഞ വര്‍ഷം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആയിരുന്നു. ഒന്നാമനിലെ പിറന്ന മണ്ണില്‍ എന്നാരംഭിക്കുന്ന ഗാനത്തിലെ നൃത്തരംഗമാണ് തെലുങ്ക്, തമിഴ് ഗാനങ്ങളോട് ചേര്‍ത്ത് എക്സിലും ഇന്‍സ്റ്റയിലുമൊക്കെ കാര്യമായി പ്രചരിക്കപ്പെട്ടത്. ഇപ്പോഴിതാ ആ നൃത്തരംഗം വീണ്ടും ശ്രദ്ധ നേടുകയാണ്. പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയ പുതിയ ചിത്രം കല്‍ക്കി 2898 എഡിയിലെ ടാ ടക്കരയെന്ന ഇന്നലെ പുറത്തെത്തിയ ഗാനവുമായി ചേര്‍ത്തുവച്ചാണ് ഒന്നാമനിലെ മോഹന്‍ലാലിന്‍റെ നൃത്തം വീണ്ടും ആഘോഷിക്കപ്പെടുന്നത്.

എ10 ഡാന്‍സിംഗ് ഡെയ്‍ലി (നിലവില്‍ എ 10 ഡാന്‍സിംഗ് വീക്ക്‍ലി) എന്ന ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെ കഴിഞ്ഞ വര്‍‌ഷം ആരംഭിച്ച ട്രെന്‍ഡ് ആണിത്. ഒന്നാമനിലെ പാട്ടിലെ മോഹന്‍ലാലിന്‍റെ ചുവടുകള്‍ ഉള്‍പ്പെടുത്തിയ റീല്‍ 2023 ഓഗസ്റ്റ് 10 നാണ് ആദ്യം എത്തിയത്. ഇന്‍റര്‍നാഷണല്‍ ഹിറ്റ് ആയ റാപ് സോംഗ് ല മാമ ഡെ ല മാമ എന്ന ഗാനത്തിന് സിങ്ക് ആവുന്ന തരത്തില്‍ മോഹന്‍ലാലിന്‍റെ ഡാന്‍സ് എഡിറ്റ് ചെയ്തതായിരുന്നു ഈ വീഡിയോ. ഇത് വൈറല്‍ ആയതോടെ ഈ ട്രെന്‍ഡ് ഭാഷാതീതമായി തെലുങ്ക്, തമിഴ്, കന്നഡ പ്രേക്ഷകരിലേക്കും എത്തുകയായിരുന്നു. കല്‍ക്കിയിലെ ഗാനവുമായി ചേര്‍ത്തുവച്ചുള്ള മോഹന്‍ലാലിന്‍റെ നൃത്തം നിലവില്‍ കേരളത്തിലെ മോഹന്‍ലാല്‍ ആരാധകര്‍ക്കിടയിലാണ് പ്രചരിക്കുന്നത്.

 

അതേസമയം ബോക്സ് ഓഫീസില്‍ വന്‍ ചലനമാണ് കല്‍ക്കി 2898 എഡി സൃഷ്ടിക്കുന്നത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രം എപിക് സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. പ്രഭാസ് നായകനാവുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍ തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്. 

ALSO READ : കാര്‍ത്തിക് സുബ്ബരാജിന്‍റെ സൂര്യ ചിത്രത്തില്‍ ജോയിന്‍ ചെയ്‍ത് ജോജു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios