എടാ മോനേ.. ഇനി എന്താ മോനേ ?: ആവേശം സംവിധായകന്‍റെ ചിത്രത്തില്‍ മോഹന്‍ലാല്‍, ഒടുവില്‍ സ്ഥിരീകരണം വന്നു !
മോഹൻലാൽ, ആവേശം സംവിധായകൻ ജിത്തു മാധവുമായി വീണ്ടും ഒന്നിക്കുന്നു. പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ പ്രതീക്ഷിക്കുന്നു.
കൊച്ചി: ഈ വര്‍ഷം മോളിവുഡിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ഫഹദ് ഫാസില്‍ നായകനായി എത്തിയ ആവേശം. രംഗണ്ണനായി ഫഹദ് തകര്‍ത്ത അഭിനയിച്ച സിനിമ സംവിധാനം ചെയ്ത ജിത്തു മാധവ് മോഹന്‍ലാലുമായി ചേര്‍ന്ന് ചിത്രം ചെയ്യുന്നു എന്ന റിപ്പോര്‍ട്ട് അടുത്തിടെ പുറത്തു വന്നിരുന്നു. പുതിയ ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ തന്നെ ഇത് സ്ഥിരീകരിച്ചിരിക്കുകയാണ്.
സിനിമ നിരൂപകന്‍ ഭരദ്വാജ് രംഗന് നല്‍കിയ അഭിമുഖത്തില്‍ പുതിയ സംവിധായകരുമായി സഹകരിക്കുന്നത് സംബന്ധിച്ച ചോദ്യത്തിനാണ് മോഹന്‍ലാല്‍ മറുപടി നല്‍കിയത്. ക്രിസ്മസിന് റിലീസാകുന്ന ബറോസിന്‍റെ പ്രമോഷന്‍റെ ഭാഗമായിരുന്നു അഭിമുഖം.
ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നിവ എടുത്ത തരുണ്‍ മൂര്‍ത്തിയുമായി ഇപ്പോള്‍ സിനിമ ചെയ്തുവെന്നും. അടുത്ത് തന്നെ ആവേശം സംവിധായകനൊപ്പം താന്‍ ഒരു സിനിമ ചെയ്യുന്നുണ്ടെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്. പുതിയ നിരവധി സംവിധായകരുടെ കഥ താന്‍ കേള്‍ക്കുന്നുണ്ടെന്നും മോഹന്‍ലാല്‍ അഭിമുഖത്തില്‍ പറഞ്ഞു.
ഒപ്പം തന്നെ പുതിയ സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യുന്നതില്‍ താന്‍ നേരിടുന്ന വെല്ലുവിളിയും മോഹന്‍ലാല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. "പുതുമുഖ സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യുന്നത് തനിക്ക് ഒരു വെല്ലുവിളിയാണ്. പടം മോശമായി വന്നാല്‍ എന്നെക്കാള്‍ ഏറെ അത് സങ്കടത്തിലാക്കുന്നത് എന്‍റെ പ്രേക്ഷകരെയും, സുഹൃത്തുക്കളെയും, ആരാധകരെയുമാണ്. അതിനാല്‍ ഇത്തരം ചിത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. അവസാനം എല്ലാ ബാധ്യതയും എന്‍റെ ചുമലില്‍ ആകും" മോഹന്‍ലാല്‍ പറഞ്ഞു.
പ്രമുഖ ട്രാക്കര്‍മാരാണ് ഇത്തരം ഒരു ചര്‍ച്ച പുരോഗമിക്കുന്ന കാര്യം വെളിപ്പെടുത്തിയത്. ഡിസംബര്‍ 25ന് റിലീസ് പ്രഖ്യാപിച്ച മോഹന്‍ലാലിന്‍റെ ആദ്യ സംവിധാന സംരംഭം 'ബറോസിന്‍റെ' റിലീസിന് ശേഷം ഈ ചിത്രത്തിന്‍റെ കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് വന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അടുത്തതായി മോഹന്‍ലാല്‍ ചെയ്യുന്നത് സത്യന്‍ അന്തിക്കാട് ചിത്രമാണ് എന്നാണ് വിവരം.
അതേ സമയം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത 'തുടരും' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് അടുത്തിടെയാണ് മോഹന്‍ലാല്‍ പൂര്‍ത്തിയാക്കിയിരുന്നു. അതേ സമയം മമ്മൂട്ടി മോഹന്‍ലാല്‍ എന്നിവര്‍ ഒന്നിച്ച് എത്തുന്ന മഹേഷ് നാരായണന്‍ ചിത്രത്തിലും മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ട്.
പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന 'എമ്പുരാൻ' 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ഷൂട്ടിംഗും അടുത്തിടെ അവസാനിച്ചിരുന്നു. രോമാഞ്ചത്തിനും ആവേശത്തിനും ശേഷം നടൻ മോഹൻലാലുമായി ജിത്തു മാധവൻ ഒരുമിക്കുന്നു എന്ന വാർത്ത മോഹന്‍ലാല്‍ ആരാധകര്‍ ആവേശത്തോടെയാണ് സോഷ്യല്‍ മീഡിയയില്‍ സ്വീകരിക്കുന്നത്.
ടാക്സി സ്റ്റാന്‍ഡിലെ 'ഡ്രൈവര്‍ ഷണ്മുഖം', സിംപിള്‍ ലുക്കില്‍ മോഹന്‍ലാല്‍; 'തുടരും' പോസ്റ്റര്‍
'മോഹന്‍ലാല്‍ ചിത്രത്തിന് രണ്ടാം ഭാഗമെന്ന് പ്രഖ്യാപനം': ഞാന്‍ അറിഞ്ഞില്ലല്ലോയെന്ന് നിര്‍മ്മാതാവ് !