മോഹന്‍ലാല്‍ നടന്‍, മഞ്ജു വാര്യര്‍ നടി, ലിജോ സംവിധായകന്‍; സൈമ അവാര്‍ഡ്‍സ് 2019 പ്രഖ്യാപിച്ചു

കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം അവാര്‍ഡ് നൈറ്റ് നടക്കാതിരുന്നതിനാല്‍ 2019, 2020 വര്‍ഷങ്ങളിലെ പുരസ്‍കാരങ്ങളാണ് ഇക്കുറി ഒരുമിച്ച് പ്രഖ്യാപിക്കുന്നത്

mohanlal and manju warrier got best actor awards in siima awards 2019

സൗത്ത് ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ മൂവി അവാര്‍ഡ്‍സ് (SIIMA) പ്രഖ്യാപിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം അവാര്‍ഡ് നൈറ്റ് നടക്കാതിരുന്നതിനാല്‍ 2019, 2020 വര്‍ഷങ്ങളിലെ പുരസ്‍കാരങ്ങളാണ് ഇക്കുറി ഒരുമിച്ച് പ്രഖ്യാപിക്കുന്നത്. ഇതില്‍ 2019ലെ പുരസ്‍കാരങ്ങള്‍ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ മികവുകള്‍ക്കാണ് പുരസ്‍കാരം. ഇതില്‍ 2019ലെ മലയാള സിനിമകള്‍ക്കുള്ള പുരസ്‍കാരങ്ങളില്‍ മികച്ച നടന്‍ മോഹന്‍ലാല്‍ ആണ്. ചിത്രം ലൂസിഫര്‍. ലൂസിഫര്‍, പ്രതി പൂവന്‍കോഴി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മഞ്ജു വാര്യര്‍ക്കാണ് മികച്ച നടിക്കുള്ള പുരസ്‍കാരം. മോഹന്‍ലാലിനൊപ്പം മികച്ച നടനുള്ള 2019ലെ നോമിനേഷന്‍ നേടിയത് ആസിഫ് അലി (കെട്ട്യോളാണ് എന്‍റെ മാലാഖ), സുരാജ് വെഞ്ഞാറമൂട് (വികൃതി, ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25), മമ്മൂട്ടി (ഉണ്ട), നിവിന്‍ പോളി (മൂത്തോന്‍) എന്നിവരായിരുന്നു.

സൈമ അവാര്‍ഡ്‍ഡ് 2019, പുരസ്‍കാര പട്ടിക

നടന്‍- മോഹന്‍ലാല്‍ (ലൂസിഫര്‍)

നടി- മഞ്ജു വാര്യര്‍ (പ്രതി പൂവന്‍കോഴി, ലൂസിഫര്‍)

മികച്ച നടന്‍ (ക്രിട്ടിക്സ്)- നിവിന്‍ പോളി (മൂത്തോന്‍)

മികച്ച സിനിമ- ലൂസിഫര്‍

മികച്ച സംവിധാനം- ലിജോ ജോസ് പെല്ലിശ്ശേരി (ജല്ലിക്കട്ട്)

കോമഡി നടന്‍- ബേസില്‍ ജോസഫ് (കെട്ട്യോളാണ് എന്‍റെ മാലാഖ)

പ്രതിനായകന്‍- ഷൈന്‍ ടോം ചാക്കോ (ഇഷ്‍ക്)

സഹനടന്‍- റോഷന്‍ മാത്യു (മൂത്തോന്‍)

സഹനടി- സാനിയ ഇയ്യപ്പന്‍ (ലൂസിഫര്‍)

പുതുമുഖ നടി- അന്ന ബെന്‍ (കുമ്പളങ്ങി നൈറ്റ്സ്)

നവാഗത നിര്‍മ്മാതാവ്- എസ് ക്യൂബ് ഫിലിംസ് (ഉയരെ)

പിന്നണി ഗായകന്‍- കെ എസ് ഹരിശങ്കര്‍ (പവിഴമഴ- അതിരന്‍)

പിന്നണി ഗായിക- പ്രാര്‍ഥന ഇന്ദ്രജിത്ത് (താരാപഥമാകെ- ഹെലെന്‍)

വരികള്‍- വിനായക് ശശികുമാര്‍ (ആരാധികേ- അമ്പിളി)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios