കരണ്‍ ജോഹറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് മോഹന്‍ലാല്‍

മലൈക്കോട്ടൈ വാലിബന്‍റെ ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍

mohanlal about meeting with karan johar pics nsn

ലിജോ ജോസ് പെല്ലിശ്ശേരിയുമായി ആദ്യമായി ഒരുമിക്കുന്ന ചിത്രം മലൈക്കോട്ടൈ വാലിബന്‍റെ ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. ജനുവരി 18 ന് ജയ്സാല്‍മീറില്‍ ചിത്രീകരണം ആരംഭിച്ച സിനിമ പൂര്‍ണ്ണമായും രാജസ്ഥാനിലാണ് ചിത്രീകരിക്കുന്നത്. രജനീകാന്തിനൊപ്പമുള്ള മോഹന്‍ലാലിന്‍റെ ചിത്രം ഇന്നലെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരുന്നു. ഇപ്പോഴിതാ ഒരു ബോളിവുഡ് സെലിബ്രിറ്റിക്കൊപ്പമുള്ള അദ്ദേഹത്തിന്റെ ചിത്രം സിനിമാപ്രേമികളുടെ ശ്രദ്ധ നേടുകയാണ്. ബോളിവുഡ് നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹറിനൊപ്പമുള്ള തന്‍റെ ചിത്രം മോഹന്‍ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

കരണിനൊപ്പമുള്ള സമയം നന്നായി ചെലവഴിച്ചെന്നാണ് ചിത്രത്തിനൊപ്പം മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്. ഒരു വിമാനത്തിനുള്ളില്‍ നിന്നുള്ള ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത്. അതേസമയം മലൈക്കോട്ടൈ വാലിബനൊപ്പം മറ്റൊരു ചിത്രത്തിലെ അതിഥിവേഷവും മോഹന്‍ലാലിന് പൂര്‍ത്തീകരിക്കേണ്ടതുണ്ട്. രജനികാന്തിനെ ടൈറ്റില്‍ കഥാപാത്രമാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലറിലാണ് മോഹന്‍ലാല്‍ അതിഥിവേഷത്തില്‍ എത്തുന്നത്. ചിത്രത്തിലെ മോഹന്‍ലാലിന്‍റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തെത്തിയിരുന്നു. ജയിലറിന്‍റെ ചിത്രീകരണവും നിലവില്‍ ജയ്സാല്‍മീറിലാണ് പുരോ​ഗമിക്കുന്നത്. ഇതിനിടെയാണ് മോഹന്‍ലാലും രജനികാന്തുമായി കൂടിക്കാഴ്ച നടത്തിയത്.

ALSO READ : കേരളത്തില്‍ നിന്ന് ആകെ നേടിയത് എത്ര? 'വാരിസി'ന്‍റെ ഒരു മാസത്തെ കളക്ഷന്‍

അതേസമയം ലിജോയും മോഹന്‍ലാലും ആദ്യമായി ഒരുമിക്കുന്നതിന്‍റെ പേരില്‍ വന്‍ പ്രീ റിലീസ് ഹൈപ്പ് നേടിയിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം  മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി  ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും ചെകുത്താന്‍ ലാസര്‍ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ ഹരിപ്രശാന്ത് വര്‍മ്മയും മോഹന്‍ലാലിനൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരും. കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍. 

Latest Videos
Follow Us:
Download App:
  • android
  • ios