മിർസാപൂർ സീസൺ 3ന്‍റെ ടീസർ പുറത്തിറക്കി; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ടീസർ വരാനിരിക്കുന്ന സീസണിലെ പ്രധാന രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് അവതരിപ്പിക്കുന്നത്. 

Mirzapur Season 3 release date announced Pankaj Tripathi Ali Fazal show to be out on July 5 vvk

മുംബൈ: പ്രൈം വീഡിയോ മിർസാപൂർ സീസൺ 3ന്‍റെ ടീസർ പുറത്തിറക്കി. ക്രൈം ത്രില്ലര്‍ സീരിസ് പ്രേമികള്‍ ഏറെ കാത്തിരിക്കുന്ന പുതിയ സീസണിന്‍റെ ടീസര്‍ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് ആരാധകർക്ക് ആവേശമായി പുറത്തിറങ്ങിയത്. മിർസാപൂർ സീസൺ 3 ജൂലൈ 5 നായിരിക്കും ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗിന് എത്തുക എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

ടീസർ വരാനിരിക്കുന്ന സീസണിലെ പ്രധാന രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് അവതരിപ്പിക്കുന്നത്. രക്തരൂക്ഷിതമായ രംഗങ്ങള്‍ പുതിയ സീസണിലും പ്രതീക്ഷിക്കാം എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. മുന്‍ സീസണിലെപ്പോലെ തന്നെ ആനിമല്‍ ചാനലിലെ കമന്‍ററിയുടെ അകമ്പടിയോടെയാണ് ടീസര്‍ വന്നിരിക്കുന്നത്. 

ഗുർമീത് സിംഗ്, ആനന്ദ് അയ്യർ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ഇതിനകം ജനപ്രിയമായ പരമ്പരയുടെ മൂന്നാംഭാഗമാണ് ഇക്കൊല്ലം എത്തുന്നത്. എക്സല്‍ എന്‍റര്‍ടെയ്മെന്‍റാണ് ഈ സീരിസ് നിര്‍മ്മിക്കുന്നത്. അലി ഫസൽ, പങ്കജ് ത്രിപാഠി, ശ്വേതാ ത്രിപാഠി എന്നിവരുൾപ്പെടെയുള്ള താരനിരയുടെ സാന്നിധ്യമുണ്ട് 'മിർസാപൂർ 3' യില്‍.

2018-ൽ പുറത്തിറങ്ങിയ മിർസാപൂർ അതിവേഗമാണ് പ്രേക്ഷക പ്രീതി നേടിയത്. ആമസോൺ പ്രൈം വീഡിയോയ്‌ക്കായി കരൺ അൻഷുമാൻ സൃഷ്ടിച്ച ഒരു ക്രൈം ആക്ഷൻ-ത്രില്ലർ ഷോയാണിത്. പുനീത് കൃഷ്ണ, വിനീത് കൃഷ്ണ എന്നിവർക്കൊപ്പം കരൺ പരമ്പരയുടെ സഹ രചയിതാവായിരുന്നു. ഈ സീരിസിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാര്‍ ഫർഹാൻ അക്തർ, റിതേഷ് സിദ്ധ്വാനി, കാസിം ജഗ്മഗിയ എന്നിവരാണ്.

കന്നഡയുടെ 'ഡി ബോസ്' കുടുങ്ങിയ കൊലക്കേസ്; എന്താണ് രേണുക സ്വാമി കൊലക്കേസ്, ആരാണ് പവിത്ര ഗൗഡ\

'ദയവായി അത് ഒഴിവാക്കൂ': ആ ചോദ്യത്തിനുള്ള ഉത്തരം ഒറ്റവാക്കിലൊതുക്കി വിജയ് സേതുപതി

Latest Videos
Follow Us:
Download App:
  • android
  • ios