'മിന്നൽ മുരളി'യെ തൊട്ടുപോകരുത് ! ധ്യാൻ ചിത്രത്തിന് ചെക്ക് വച്ച് തിരക്കഥാകൃത്തുക്കള്‍, വിലക്കുമായി കോടതിയും

ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ 'മിന്നൽ മുരളിയുടെ പകർപ്പാവകാശം ലംഘിക്കപ്പെടാൻ പാടില്ല എന്നും കോടതി പറഞ്ഞു.  

minnal murali producer copyright issued to dhyan sreenivasan movie

കൊച്ചി: 'മിന്നൽ മുരളി' സിനിമയുടെ കഥയും കഥാപാത്രങ്ങളും ഉപയോ​ഗിച്ചുളള മറ്റെല്ലാ കലാസൃഷ്ടികളും വിലക്കി എറണാകുളം ജില്ലാ കോടതി. സിനിമയുടെ തിരക്കഥാകൃത്തുക്കളായ അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ നൽകിയ പരാതിയിലാണ് നടപടി. 

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന 'ഡിറ്റക്ടീവ് ഉജ്വലൻ' എന്ന സിനിമയുടെ നിർമ്മാതാക്കളായ വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്‌സിനാണ് പകർപ്പവകാശം ചൂണ്ടിക്കാട്ടി കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ 'മിന്നൽ മുരളിയുടെ പകർപ്പാവകാശം ലംഘിക്കപ്പെടാൻ പാടില്ല എന്നും കോടതി പറഞ്ഞു.  

സോഫിയ പോൾ, നെറ്റ്ഫ്ലിക്സ് ഇന്ത്യ, അമർ ചിത്രകഥ, സ്പിരിറ്റ് മീഡിയ, ഡിറ്റക്ടീവ് ഉജ്വലന്റെ സംവിധായകരായ ഇന്ദ്രനീൽ ഗോപികൃഷ്ണൻ, രാഹുൽ ജി എന്നിവർക്കാണ് കോടതി നിർദ്ദേശം. മിന്നൽ മുരളിയിലെ കഥാപാത്രങ്ങളായ ബ്രൂസ് ലീ ബിജി, ജോസ്മോൻ, പിസി സിബി പോത്തൻ, എസ് ഐ സാജൻ തുടങ്ങിയ കഥാപാത്രങ്ങളുമായി ബന്ധപ്പെടുന്ന കാര്യങ്ങൾ വാണിജ്യപരമായോ അല്ലാതെയോ പ്രചരിപ്പിക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. സോഫിയ പോളിന്റെ ഉടമസ്ഥതയിലുളള വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്‌സാണ് 2021ൽ മിന്നൽ മുരളി നിർമ്മിച്ചത്.

10 കോടി മുടക്കിയാൽ ആറോ ഏഴോ കോടി അഭിനേതാക്കൾക്ക്, താരങ്ങൾക്ക് തിരിച്ചറിവുണ്ടാകണം: ബി ഉണ്ണികൃഷ്ണൻ

മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമാണ ്മിന്നല്‍ മുരളി. ബേസില്‍ ജോസഫിന്‍റെ സംവിധാനത്തില്‍ റിലീസ് ചെയ്ത ചിത്രം ആഗോളതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ ആയിരുന്നു മിന്നല്‍ മുരളി റിലീസ് ചെയ്തത്. ടൊവിനോയ്ക്ക് ഒപ്പം അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് , ഗുരു സോമ സുന്ദരം തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരന്നിരുന്നു. ഷാൻ റഹ്മാൻ ആയിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios