Kerala Film Awards 2022 : പുരസ്കാര നേട്ടത്തിലും 'മിന്നൽ മുരളി' സൂപ്പര്‍ഹീറോയയതെങ്ങനെ? ബേസിലിന് പറയാനുള്ളത്
കൂടുതല്‍ നല്ല സിനിമകള്‍ ചെയ്യാനുള്ള ആവേശം കൂടിയാണ് ഇപ്പോഴുള്ളതെന്നും കൂട്ടായ്മയുടെ വിജയമായിരുന്നു ചിത്രമെന്നും ബേസിൽ
കൊച്ചി: 52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‍കാര പട്ടികയിൽ ഏറ്റവും തിളക്കമുണ്ടാക്കിയ സിനിമകളിലൊന്നായിരുന്നു മിന്നൽ മുരളി. ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി നാല് പുരസ്‍കാരങ്ങളാണ് നേടിയത്. മലയാളത്തിൽ സൂപ്പർ ഹിറോ കഥ പറഞ്ഞ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. അവാർഡ് ജൂറിയും ചിത്രത്തിന് വലിയ പ്രാധാന്യം തന്നെ നൽകി. മികച്ച പിന്നണി ഗായകന്‍ - പ്രദീപ് കുമാര്‍ (രാവില്‍ മയങ്ങുമീ പൂമടിയില്‍), വിഷ്വല്‍ എഫക്റ്റ്സ് - ആന്‍ഡ്രൂ ഡിക്രൂസ്, ശബ്ദമിശ്രണം - ജസ്റ്റിന്‍ ജോസ്, വസ്ത്രാലങ്കാരം - മെല്‍വി കെ എന്നിവരാണ് ചിത്രത്തിലൂടെ അവാർഡ് നേട്ടം സ്വന്തമാക്കിയത്. ഇതിന് പിന്നാലെ ചിത്രം നാല് പുരസ്കാരങ്ങൾ നേടിയതിന്‍റെ സന്തോഷം പങ്കുവച്ച് സംവിധായകൻ ബേസിൽ ജോസഫ് രംഗത്തെത്തി.
ചിത്രം നല്ല നിലയിൽ ചെയ്യാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടായിരുന്നെന്നും ഇപ്പോൾ അവാര്‍ഡ് കിട്ടിയപ്പോൾ ബോണസ് കിട്ടിയതുപോലുള്ള അവസ്ഥയാണെന്നും ബേസിൽ പറഞ്ഞു. കൂടുതല്‍ നല്ല സിനിമകള്‍ ചെയ്യാനുള്ള ആവേശം കൂടിയാണ് ഇപ്പോഴുള്ളത്. കൂട്ടായ്മയുടെ വിജയമായിരുന്നു ചിത്രമെന്നും ബേസിൽ പറഞ്ഞു.
'വളരെയധികം എഫർട്ട് എടുത്ത ചിത്രം'; ആദ്യ ബെസ്റ്റ് ആക്ടർ നേട്ടത്തിൽ ബിജു മേനോൻ
അതേസമയം സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചതിൽ വളരെ സന്തോഷമെന്നാണ് നടൻ ബിജു മേനോൻ പ്രതികരിച്ചത്. വളരെ എഫർട്ട് എടുത്ത സിനിമയാണ് 'ആർക്കറിയാം'എന്നും സംവിധായകനും അണിയറ പ്രവർത്തകർക്കും നന്ദി അറിയിക്കുന്നുവെന്നും ബിജുമേനോൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇതാദ്യമായാണ് ബിജു മേനോന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിക്കുന്നത്. "ഒരുപാട് സന്തോഷമുണ്ട്. നമ്മൾ ചെയ്യുന്ന ജോലിക്കുള്ള അംഗീകാരമാണത്. വളരെ എഫർട്ട് എടുത്തൊരു സിനിമയാണ് ആർക്കറിയാം. സംവിധായകനും സിനിമയുടെ എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി പറയുന്നു. സംവിധായകൻ കഥ പറഞ്ഞപ്പോൾ തന്നെ ചലഞ്ചിങ്ങായി തോന്നിയിരുന്നു. എല്ലാവരുടെയും സപ്പോർട്ടോട് കൂടി നന്നായി ചെയ്യാൻ സാധിച്ചു", എന്നായിരുന്നു ബിജു മേനോന്റെ വാക്കുകൾ.
എന്തുകൊണ്ട് ബിജു മേനോനും ജോജുവും മികച്ച നടനായി ? ജൂറി പറയുന്നു
അതേസമയം ബിജുമേനോനൊപ്പം ജോജു ജോർജിനും മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയം ബിജു മേനോന് ഗുണമായപ്പോൾ നായാട്ട്, മധുരം, ഫ്രീഡം ഫൈറ്റ്, തുറമുഖം എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് ജോജുവിന് പുരസ്കാരം നേടിക്കൊടുത്തത്. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഇരുവരുടെയും അഭിനയത്തെ കുറിച്ചും ജൂറി വിലയിരുത്തൽ ശ്രദ്ധേയമാണ്. പ്രായമേറിയ ഒരു മനുഷ്യന്റെ ശരീര ഭാഷയും സങ്കീർണവും സമ്മിശ്രവുമായ വികാരവിചാരങ്ങളും അയത്നലളിതമായി ആവിഷ്കരിച്ച അഭിനയ മികവ് എന്നാണ് ബിജു മേനോന്റെ അഭിനയത്തെ കുറിച്ച് ജൂറി വിലയിരുത്തിയത്. വ്യവസ്ഥിതിയുടെ ഇരയാക്കപ്പെട്ട ദളിതനായ പൊലീസ് ഉദ്യോഗസ്ഥന്റെ ധാർമിക പ്രതിസന്ധികളും ഓർമ്മകൾ നഷ്ടമായ ഒരു മനുഷ്യന്റെ ആത്മസമരങ്ങളും ആണത്തരത്തിന്റെ ശക്തിദൗർബല്യങ്ങളും അനായാസമായി അവതരിപ്പിച്ച അഭിനയ പാടവത്തിനാണ് ജോജുവിനെ നടനായി തെരഞ്ഞെടുത്തതെന്നും ജൂറി വിലയിരുന്നു.
എന്തുകൊണ്ട് രേവതി? 'ഭൂതകാല'ത്തിലെ പ്രകടനത്തെ ഒറ്റ വരിയിൽ വാഴ്ത്തി ജൂറി