'രഞ്ജിത്ത് കേരളം കണ്ട മാന്യനായ ഇതിഹാസം', അന്വേഷണമില്ല, പരാതിയുണ്ടെങ്കിൽ നിയമപരമായി പോകട്ടെയെന്ന് മന്ത്രി 

'ചലച്ചിത്ര അവാർഡിൽ പുനഃപരിശോധനയില്ല. തെളിവുള്ളവർ നിയമപരമായി മുന്നോട്ട് പോകട്ടെ' 

minister saji cheriyan support ranjith on Filmmaker Vinayan accuses attempt to influence film award jury apn

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയവുമായി ബന്ധപ്പെട്ട വിവാദത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത്തിന് സർക്കാർ പിന്തുണ. അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ജൂറിയംഗങ്ങളെ സ്വാധീനിച്ചുവെന്നും ഇടപെട്ടുവെന്നുമുള്ള സംവിധായകൻ വിനയന്റെ ആരോപണം തളളി, മന്ത്രി സജി ചെറിയാൻ രംഗത്ത്. അവാർഡ് നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് റോൾ ഉണ്ടായിരുന്നില്ലെന്നും ഇടപെടാൻ കഴിയില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. രഞ്ജിത്ത് കേരളം കണ്ട മാന്യനായ ഏറ്റവും വലിയ ഇതിഹാസമാണ്. അദ്ദേഹം ചെയർമാനായ ചലച്ചിത്ര അക്കാദമി ഭംഗിയായാണ് മുന്നോട്ട് പോകുന്നത്. അക്കാദമി സംസ്കാരിക വകുപ്പിന് അഭിമാനിക്കാവുന്ന പ്രവർത്തനങ്ങളാണ് ചലച്ചിത്ര അക്കാദമിയുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. അങ്ങനെയുള്ള ആളെ അഭിനന്ദിക്കുകയാണ് വേണ്ടത്. 

ചലച്ചിത്ര അവാർഡിൽ പുനഃപരിശോധനയില്ലെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. ഇന്ത്യയിലെ തന്നെ പ്രമുഖരടങ്ങിയ ജൂറിയാണ് അവാർഡ് നിശ്ചയിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാന് അവാർഡ് നിർണയത്തിൽ ഇടപെടാനാകില്ല. അവാർഡ് നിർണയ സമിതിയാണ് ജേതാക്കളെ കണ്ടെത്തിയത്. അവാർഡുകൾ നൽകിയത് അർഹതപ്പെട്ടവർക്ക് തന്നെയാണെന്നും അവാർഡ് കിട്ടാതെ പോയവരാരും മോശമാണെന്ന് പറയുന്നില്ലെന്നും സജി ചെറിയാൻ പ്രതികരിച്ചു. അന്വേഷണത്തിന്റെ ആവശ്യമില്ല. തെളിവുണ്ടെങ്കിൽ ഹാജരാക്കിയാൽ നോക്കാം. പരാതിയുണ്ടെങ്കിൽ അവർ നിയമപരമായി പോകട്ടെയെന്നും മന്ത്രി പറഞ്ഞു. 

ചലച്ചിത്ര അവാർഡ് വിവാദം: അവാർഡ് നിർണയത്തിൽ രഞ്ജിത് ഇടപെട്ടെന്ന് നേമം പുഷ്പരാജ്; ഓഡിയോ പുറത്തുവിട്ട് വിനയൻ

അതേ സമയം, അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ കൂടുതൽ കടുപ്പിച്ച് സംവിധായകൻ വിനയൻ രംഗത്തെത്തി. അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ മാറ്റണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, അല്ലാത്തപക്ഷം കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ്. അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്ന ജൂറി അംഗം  നേമം പുഷ്പരാജിൻറെ ഓഡിയോ സന്ദേശം വിനയൻ ഇന്നലെ പുറത്തുവിട്ടിരുന്നു. ഈ ശബ്ദ രേഖയടക്കം കോടതിയിൽ ഹാജരാക്കാനാണ് ആലോചന. 

'എന്തിനാണ് രഞ്ജിത്തേ... നിങ്ങളിത്ര തരം താണ തരികിടകൾക്ക് പോണത്...' മന്ത്രിയോടും ചോദ്യങ്ങളുമായി വിനയൻ

 


 

Latest Videos
Follow Us:
Download App:
  • android
  • ios