ശരിയായ സമയത്ത് ഒരാളെ കിട്ടി, ശ്രീജുവിൽ എന്നെ ആകർഷിച്ച കാര്യം അതാണ്: മീര നന്ദന്‍
ഒരു വർഷം കഴഞ്ഞേ വിവാഹം ഉണ്ടാകൂവെന്ന് മീര നന്ദൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ആയിരുന്നു നടി മീര നന്ദന്റെ വിവാഹ നിശ്ചയം. ലളിതമായി നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ലണ്ടനിൽ ജനിച്ചു വളർന്ന ശ്രീജുവാണ് മീരയുടെ പ്രതിശ്രുത വരൻ. ഇപ്പോഴിതാ വിവാഹത്തെ കുറിച്ചും ശ്രീജുവിനെ പറ്റിയും മീര നന്ദൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം.
ഒരു വർഷം കഴഞ്ഞേ വിവാഹം ഉണ്ടാകൂവെന്ന് മീര നന്ദൻ പറഞ്ഞു. ലണ്ടനിലേക്ക് പോകേണ്ടി വരുമല്ലോ എന്നത് കൊണ്ട് ആദ്യം എനിക്ക് താല്പര്യ കുറവ് ഉണ്ടായിരുന്നു. പിന്നീട് നമ്മൾ കണ്ടു. എന്റെ തീരുമാനങ്ങൾ പറഞ്ഞു. ദുബൈയിൽ നിന്നും മാറണ്ട എന്നാണ് അദ്ദേഹം പറഞ്ഞതെന്നും. ശേഷം ആലോചനയുമായി മുന്നോട്ട് പോകുക ആയിരുന്നുവെന്നും മീര നന്ദൻ പറഞ്ഞു.
"അവസാനം അത് സംഭവിക്കാൻ പോകുകയാണ്. ഞാൻ വിവാഹം കഴിക്കാൻ പോവുകയാണ്. ഇപ്പോൾ നിശ്ചയം മാത്രമെ ഉള്ളൂ. ഒരു വർഷത്തിന് ശേഷമെ വിവാഹം ഉണ്ടാകൂ. ഒരുപാട് പേർക്ക് ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു ഇത്. അതിന് ഉത്തരമായിരിക്കുക ആണ്. വിവാഹം നടക്കേണ്ട സമയത്ത് നടക്കുമെന്നാണ് ഞാൻ പറഞ്ഞിരുന്നത്. അത് തന്നെയാണ് ഞാൻ വിശ്വസിക്കുന്നതും. ഇപ്പോഴാണ് ശരിയായ സമയമെന്ന് തോന്നി", എന്നാണ് മീര നന്ദൻ പറഞ്ഞത്.
'കിലുക്കം പൊളപ്പനല്ലേ, സ്ഫടികം എന്താ മോശാ ?'; അച്ഛന്റെ ആരാധകനെ നോക്കി നിന്ന് ഷമ്മി തിലകൻ
"ശ്രീജു എന്നാണ് ഭാവി വരന്റെ പേര്. പുള്ളി ജനിച്ചതും വളർന്നതും എല്ലാം ലണ്ടനിലാണ്. ആൾക്ക് എന്നെ പറ്റി ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് സംസാരിച്ച് തുടങ്ങിയത്. സിനിമയിൽ അഭിനയിച്ചവർക്ക് എളുപ്പമല്ലേ, ആരെ വേണമെങ്കിലും കിട്ടുമല്ലോ എന്ന തെറ്റിദ്ധാരണയുണ്ട്. കാര്യങ്ങളൊന്നും അങ്ങനെ അല്ല. ഞങ്ങളെ പോലുള്ളവർക്ക് വിവാഹം നടക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. മീഡിയയിൽ ആണ് നടിയാണ് എന്നൊക്കെ പറയുമ്പോൾ തന്നെ ഫോൺ കട്ട് ചെയ്ത് പോകുന്നവരുണ്ട്. ഞങ്ങളുടേത് പക്കാ അറേഞ്ച്ഡ് മാര്യേജ് ആണ്. ഞങ്ങളുടെ അമ്മമാരാണ് ആദ്യം സംസാരിച്ചത്. ശേഷമാണ് നമ്മൾക്ക് നമ്പർ തരുന്നതും സംസാരിക്കുന്നതും. ലണ്ടനിലേക്ക് പോകേണ്ടി വരുമല്ലോ എന്നത് കൊണ്ട് ആദ്യം എനിക്ക് താല്പര്യ കുറവ് ഉണ്ടായിരുന്നു. പിന്നീട് നമ്മൾ കണ്ടു. എന്റെ തീരുമാനങ്ങൾ പറഞ്ഞു. ദുബൈയിൽ നിന്നും മാറണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്. അതോടെയാണ് എനിക്ക് താല്പര്യമായത്. ഈസി ഗോയിങ് ആയിട്ടുള്ള ആളാണ് ശ്രീജു. ഞാൻ അങ്ങന ഒരാളല്ല. ടെൻഷൻ ആയിട്ടുള്ള കാര്യങ്ങൾ വളരെ കൂളായി അദ്ദേഹം എടുക്കാറുണ്ട്. അതാണ് എന്നെ ആകർഷിച്ചൊരു കാര്യം. ശരിയായ സമയത്ത് ഒരാളെ കിട്ടിയെന്നാണ് ഞാൻ വിശ്വസിക്കുന്നത്", എന്നും മീര നന്ദൻ കൂട്ടിച്ചേത്തു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..