'അമ്മ ഒരു മനുഷ്യസ്ത്രീയാണ്, മോശമായി സംസാരിക്കരുത്, എഴുതരുത്'; മീനയുടെ മകൾ

മീനയും നടൻ ധനുഷും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്തകൾ വന്നിരുന്നു.

Meenas daughter request don't talk bad about Mother nrn

തെന്നിന്ത്യൻ സിനിമയിലെ പ്രിയ നടിയാണ് മീന. മലയാളത്തിന് പുറമെ സൗത്തിന്ത്യയിലെ ഒട്ടുമിക്ക ഭാഷാ ചിത്രങ്ങളിലും തന്റേതായൊരു സ്ഥാനം നേടിയ മീന, അടുത്തിടെയാണ് സിനിമയിൽ നാല്പത് വർഷം പൂർത്തിയാക്കിയത്. ഈ കാലയളവിന് ഉള്ളിൽ മീന സിനിമാസ്വാദകർക്ക് സമ്മാനിച്ചത് ഒട്ടനവധി കഥാപാത്രങ്ങൾ. അടുത്തിടെ ഭർത്താവിന്റെ വിയോ​ഗം മീനയെ തകർത്തിരുന്നു. പിന്നാലെ പല തരത്തിലുള്ള വ്യാജ വാർത്തകളും നടിയ്ക്ക് എതിരെ ഉയർന്നിരുന്നു. ഇപ്പോഴിത ഇത്തരം പ്രചരണങ്ങളെ കുറിച്ച് മീനയുടെ മകൾ നൈനിക പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.  

"അമ്മ, ഒരു അമ്മ എന്ന നിലയിലും ഒരു അഭിനേത്രി എന്ന നിലയിലും ഞാൻ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു. നിങ്ങൾ എന്നെ നന്നായി പരിപാലിക്കുന്നു, അച്ഛന്റെ മരണശേഷം നിങ്ങൾ വിഷാദത്തിലാണ്. ഇന്ന് മുതൽ ഞാൻ നിങ്ങളെ പരിപാലിക്കും. ചില വാർത്താ ചാനലുകൾ നിങ്ങളെക്കുറിച്ച് മോശമായും നിഷേധാത്മകമായും എഴുതുന്നു. ഒരു അഭിനേത്രിയും അതുപോലെ ഒരു മനുഷ്യനുമായതിനാൽ അമ്മയെ കുറിച്ച് ഇത്തരം വാർത്തകൾ എഴുതുന്നത് നിർത്തണമെന്ന് ഞാൻ അപേക്ഷിക്കുന്നു. അമ്മ വല്ലാതെ വേദനിച്ചിരിക്കുന്നുണ്ട് ", എന്നാണ് നൈനിക പറയുന്നത്. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

അടുത്തിടെ തനിക്കെതിരായ വ്യാജ പ്രചരണങ്ങൾക്ക് എതിരെ മീന പ്രതികരിച്ചിരുന്നു. എന്റെ ഭര്‍ത്താവ് പോയെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. അപ്പോഴേക്കും ഇത്തരമൊരു കിംവദന്തി പരത്തുന്നത് എങ്ങനെയെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് മീന പറഞ്ഞിരുന്നു.  മീനയും നടൻ ധനുഷും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്തകൾ വന്നിരുന്നു. മീന ​ഗർഭിണിയാണെന്ന തരത്തിലും പ്രചരണങ്ങൾ നടന്നിരുന്നു. 

കഴിഞ്ഞ വർഷം ജൂണിൽ ആണ്  മീനയുടെ ഭർത്താവ് വിദ്യാസാ​ഗറിന്റെ മരണം. കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു വിദ്യാസാ​ഗർ. ശ്വാസകോശത്തിലെ അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതു കൊണ്ട് ശസ്ത്രക്രിയ നീണ്ടു പോവുകയായിരുന്നു. 

'നിങ്ങളെത്തിയ ഉയരങ്ങൾ കാണാൻ ഉമ്മയ്ക്കായി, മമ്മൂക്കയുടെ വേദനയിൽ പങ്കുചേരുന്നു'; കമല്‍ഹാസന്‍

Latest Videos
Follow Us:
Download App:
  • android
  • ios