വസ്ത്രധാരണത്തിന്‍റെ പേരില്‍ വരുന്ന അധിക്ഷേപങ്ങള്‍ എങ്ങനെ നേരിടുന്നു: ബോള്‍ഡ് മറുപടിയുമായി മീനാക്ഷി.!
അടുത്തിടെ ഒരു ചടങ്ങില്‍ മീനാക്ഷി ഇട്ട ഡ്രസിന്‍റെ പേരില്‍ ഏറെ സൈബര്‍ ആക്രമണം നേരിടുകയാണ്. പ്രേമലു എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ നിന്നുള്ള മീനാക്ഷിയുടെ വീഡിയോ വൈറലായിരുന്നു
കൊച്ചി: മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമാണ് മീനാക്ഷി രവീന്ദ്രന്‍. നായികാ നായകൻ എന്ന ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട മീനാക്ഷി പിന്നീട് ടെലിവിഷൻ അവതാരകയായും ശ്രദ്ധ നേടി. കോമഡി ചെയ്യാൻ വഴക്കമുള്ള മീനാക്ഷിക്ക് ഷോകളിലും അത് ഉപകരിച്ചു. മാലിക് എന്ന സിനിമയിൽ ശ്രദ്ധേയ വേഷം മീനാക്ഷിക്ക് ലഭിച്ചു. എയര്‍ഹോസ്റ്റസ് ജോലി ഉപേക്ഷിച്ചാണ് താരം അഭിനയത്തിലേക്ക് വന്നത്.
അടുത്തിടെ ഒരു ചടങ്ങില്‍ മീനാക്ഷി ഇട്ട ഡ്രസിന്‍റെ പേരില്‍ ഏറെ സൈബര്‍ ആക്രമണം നേരിടുകയാണ്. പ്രേമലു എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ നിന്നുള്ള മീനാക്ഷിയുടെ വീഡിയോ വൈറലായിരുന്നു. അതീവ സുന്ദരിയായി പിസ്ത ഗ്രീന്‍ നിറത്തിലുള്ള ഡീപ്പ് നെക്ക് ബോഡി കോണ്‍ വസ്ത്രമായിരുന്നു മീനാക്ഷി ധരിച്ചിരുന്നത്. എന്നാല്‍ മീനാക്ഷിയുടെ വസ്ത്രധാരണ രീതിയെ കുറേപ്പേര്‍ വലിയ തോതില്‍ വിമര്‍ശിച്ചു.
മീനാക്ഷിയെ മാത്രമല്ല കുടുംബത്തെയും അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു കമന്റുകള്‍. എന്നാല്‍ ഒരു വസ്ത്രം ധരിച്ചതിന്‍റെ പേരില്‍ നടക്കുന്ന സൈബര്‍ ആക്രമണത്തെ അതേ രീതിയില്‍ തിരിച്ചടിക്കുകയാണ് മീനാക്ഷി ശക്തമായ വാക്കുകളിലൂടെ.
വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മീനാക്ഷിയുടെ പ്രതികരണം. വസ്ത്രം സംബന്ധിച്ച വിമര്‍ശനങ്ങളെ എങ്ങനെ നേരിടുന്നു എന്ന ചോദ്യത്തിനാണ് മീനക്ഷി മറുപടി നല്‍കുന്നത്. ഇത്തരം കമന്‍റുകളോട് ഞാന്‍ പ്രതികരിക്കാറേയില്ല. അപ്പോള്‍ പ്രശ്‌നം തീര്‍ന്നല്ലോ. രണ്ട് കയ്യും കൂട്ടിയടിച്ചാലല്ലേ ശബ്ദമുണ്ടാകൂ. ഒരു കൈ അവിടുന്ന് അടിച്ചോട്ടെ. അപ്പോള്‍ ശബ്ദം ഉണ്ടാകുന്നില്ലല്ലോ.
ഈ രംഗത്ത് വരുകയാണെങ്കില്‍ ഇതൊക്കെ നേരിടാന്‍ തയ്യാറായിട്ട് വേണം ഇറങ്ങാന്‍. അല്ലാതെ നാട്ടുകാരൊക്കെ എന്നെ ഇഷ്ടപ്പെടണം, ഞാന്‍ ചെയ്യുന്നതൊക്കെ ഇഷ്ടപ്പെടണം എന്ന് പറയാന്‍ പറ്റില്ല. പ്രിയങ്ക ചോപ്ര ഒരു അഭിമുഖത്തില്‍ പറഞ്ഞത് പോലെ നമ്മുടെ ജീവിതത്തിന്റെ 90 ശതമാനവും പ്രേക്ഷകര്‍ക്കുള്ളതാണ്. വ്യക്തിജീവിതത്തെക്കുറിച്ച് കമന്റ് പറയരുത് എന്ന് പറഞ്ഞാലും ആളുകള്‍ പറയും. അത് തടാന്‍ സാധിക്കാത്ത കാര്യമാണെന്നും മീനാക്ഷി പറയുന്നു.
പ്രണയവും ഗ്രാമീണതയും നിറഞ്ഞ 'നീ പിണങ്ങല്ലെ...''ജെറി'യിലെ പുതിയ ഗാനം
'ഭാവന സ്റ്റുഡിയോസ് പ്രേമലു നിർമിക്കാൻ ഒരേയൊരു കാരണമേയുള്ളൂ'; വെളിപ്പെടുത്തി ദിലീഷ് പോത്തൻ