വിജയ് ചിത്രം 'ഗോട്ട്' ചെയ്തത് വലിയ തെറ്റായിപ്പോയി; മീനാക്ഷി ചൗധരിയുടെ വെളിപ്പെടുത്തൽ!

തെന്നിന്ത്യൻ സിനിമയിൽ സജീവമായ നടി മീനാക്ഷി ചൗധരി, വിജയ് ചിത്രം 'ഗോട്ട്' തനിക്ക് ഒരു പിഴവായിരുന്നുവെന്ന് വെളിപ്പെടുത്തി.

Meenakshi Chaudhary has said that acting in Vijay goat was her big mistake

ചെന്നൈ: വടക്കേ ഇന്ത്യയില്‍ നിന്നും എത്തി തെന്നിന്ത്യയില്‍ തന്‍റെ സാന്നിധ്യം അറിയിച്ച നടിയാണ് മീനാക്ഷി ചൗദരി. ഹരിയാനയില്‍ ജനിച്ച നടി മോഡലിംഗ് രംഗത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. ഫെമിന മിസ് ഇന്ത്യ 2018 മത്സരത്തിൽ പങ്കെടുത്ത് ഫസ്റ്റ് റണ്ണർ അപ്പായിമാറിയിരുന്നു ഇവര്‍. അതുപോലെ മിസ് ഗ്രാൻഡ് ഇന്റർനാഷണൽ 2018ലും ഫസ്റ്റ് റണ്ണർ അപ്പായും തെരഞ്ഞെടുത്തു.

പ്രഫഷണലായി ഒരു ദന്ത ഡോക്ടറാണ് മീനാക്ഷി. നിലനില്‍ തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്ത് സജീവമാണ് നടി. 2019-ൽ ഹിന്ദി ചിത്രമായ "അപ്സ്റ്റാർട്ട്" എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി സിനിമ രംഗത്ത് അരങ്ങേറ്റം നടത്തിയത്. എന്നാൽ തുടര്‍ന്ന് അവസരങ്ങൾ ലഭിച്ചത് തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തിലായിരുന്നു. അവർ തെലുങ്കിൽ അഭിനയിച്ച ഖിലാഡി, ഹിറ്റ്: സെക്കന്റ്  എന്നീ സിനിമകൾ നല്ല പ്രതികരണവും സ്വീകരണവും നേടി.

ഇതിനു പിന്നാലെ, 2023-ൽ വിജയ് ആന്റണി നായകനായി പുറത്തിറങ്ങിയ കൊലൈ എന്ന ചിത്രത്തിൽ മീനാക്ഷി നായികയായി അഭിനയിച്ചു. കൂടാതെ സിംഗപ്പൂർ സലൂൺ എന്ന ചിത്രത്തിൽ ആർ.ജെ ബാലാജിയുടെ നായികയായി അഭിനയിച്ചു. 

തുടർന്നാണ് സംവിധായകൻ വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ദളപതി വിജയ് നായകനായ ഗോട്ടില്‍ നായികയായി മീനാക്ഷി എത്തിയത്. എന്നാല്‍ സമീപകാലത്ത് നല്‍കിയ അഭിമുഖത്തില്‍ കഴിഞ്ഞ വര്‍ഷം കോളിവുഡിലെ ഏറ്റവും വലിയ ഹിറ്റായ വിജയ് ചിത്രത്തിൽ അഭിനയിച്ചത് വലിയ പിഴവായിരുന്നുവെന്നും, അത് തനിക്ക് മനോവിഷമത്തിന് കാരണമായെന്നും മീനാക്ഷി പറഞ്ഞിരിക്കുകയാണ്.  മീനാക്ഷിയുടെ വാക്കുകള്‍ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

"ഗോട്ട് സിനിമയിൽ എന്റെ സീനുകൾ വളരെ കുറവായിരുന്നു. കൂടാതെ, പ്രധാനമായും ഒരു പാട്ടിന് വേണ്ടിയാണ് എന്നെ ഉപയോഗിച്ചത്. അതിനാല്‍ തന്നെ വലിയതോതിലുള്ള വിമര്‍ശനമാണ് ഞാന്‍ നേരിട്ടത്. എനിക്കെതിരെ നിരവധി ട്രോളുകളും വന്നു,ഞാൻ വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നു ഒരാഴ്ചയോളം. ഒരു പ്രാധാന്യമില്ലാത്ത സിനിമയിൽ അഭിനയിക്കരുതെന്ന് ഞാൻ മനസ്സിലാക്കി" മീനാക്ഷി അഭിപ്രായപ്പെട്ടു.

അതേ സമയം, താന്‍ അഭിനയിച്ച തെലുങ്ക് സിനിമയായ ലക്കി ഭാസ്കര്‍ നിരവധി പോസിറ്റീവ് റിവ്യൂകളും പ്രശംസകളും കിട്ടാന്‍ ഇടയാക്കിയെന്ന് മീനാക്ഷി ചൂണ്ടിക്കാട്ടി. ലക്കി ഭാസ്കര്‍ എന്ന ചിത്രത്തിൽ, ദുൽഖർ സൽമാന്‍റെ നായികയായി 6 വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയായി അഭിനയിച്ചതും ശ്രദ്ധേയമാണെന്ന് നടി പറഞ്ഞു. 

തളപതി വിജയുമായി ഒരു സീനിൽ പോലും അഭിനയിക്കാൻ നിരവധി നടിമാർ ആഗ്രഹിക്കുന്നപ്പോൾ, മീനാക്ഷിയുടെ പരാമർശങ്ങൾ  എന്തായാലും വിജയ് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ഗോട്ട് എന്ന ചിത്രത്തിൽ വിജയ് ഇരട്ടവേഷത്തിൽ അഭിനയിച്ചു. അച്ഛൻ വിജയിനൊപ്പം സ്നേഹയും മകൻ വിജയിനൊപ്പം മീനാക്ഷിയും നായികമാരായി. 

എന്തൊരു ഗതിയാണ് ഇത്?, വിജയ് ചിത്രത്തിന്റെ റീമേക്ക് തകര്‍ന്നടിഞ്ഞു, ആകെ നേടിയത്

തീയറ്ററില്‍ വെടി പൂരം, വന്‍ താര നിര: മൂന്നാം വാരത്തില്‍ 'റൈഫിൾ ക്ലബ്ബിന്' സംഭവിക്കുന്നത്!

Latest Videos
Follow Us:
Download App:
  • android
  • ios