മാര്‍വല്‍ കഥാപാത്രങ്ങളാകുന്നവരെ സിനിമ താരങ്ങളായി കാണാന്‍ പറ്റില്ല: ക്വെന്‍റിന്‍ ടരാന്‍റിനോ

ടരാന്‍റിനോയുടെ നിർവചനമനുസരിച്ച് ക്യാപ്റ്റൻ അമേരിക്കയായി എത്തിയ ക്രിസ് ഇവാൻസ് തോര്‍ ആയി എത്തിയ ക്രിസ് ഹെംസ്വർത്ത് എന്നിവര്‍ ശരിക്കും സിനിമ താരങ്ങളുടെ ശക്തിയില്‍ അല്ല താരങ്ങളായത്. 

MCU Actors Arent Movie Stars Quentin Tarantino Decries the Marvel vvk

ഹോളിവുഡ്: ഹോളിവുഡില്‍ എന്നും വലിയ വിഭാഗം പ്രേക്ഷകരെ ആകര്‍ഷിച്ചത് സൂപ്പര്‍ ഹീറോ ചിത്രങ്ങളാണ്. അതില്‍ തന്നെ മാര്‍വല്‍ ചിത്രങ്ങളാണ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ആധിപത്യം പുലര്‍ത്തുന്നത്. ഹോളിവുഡിലെ തന്നെ വിഖ്യാത സംവിധായകര്‍ പലപ്പോഴും മാര്‍വലിനോടുള്ള തങ്ങളുടെ അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്. അഹം, മാർട്ടിൻ സ്കോർസെസി തുടങ്ങിയവര്‍ മാര്‍വലിന്‍റെ കടുത്ത വിമര്‍ശകരാണ് എന്നത് പരസ്യമായ കാര്യമാണ്. അതേ സമയം മാര്‍വലിനെ അങ്ങനെ കാര്യമായി വിമര്‍ശിക്കാത്ത ഫിലിം മേക്കറാണ് ക്വെന്‍റിന്‍ ടരാന്‍റിനോ. 

എന്നാല്‍ ഇപ്പോള്‍ ക്വെന്‍റിന്‍ ടരാന്‍റിനോ ഒരു പോഡ്കാസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ ഹോളിവുഡില്‍ ചര്‍ച്ചയാകുകയാണ്. മാര്‍വല്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്ന നടി നടന്മാരെ ശരിക്കും സിനിമ താരങ്ങളായി കാണാന്‍ കഴിയില്ലെന്നാണ് ക്വെന്‍റിന്‍ ടരാന്‍റിനോ അഭിപ്രായപ്പെട്ടത്. 

"2 ബിയേഴ്‌സ്, 1 കേവ്" പോഡ്‌കാസ്റ്റിന്റെ ഒരു പുതിയ എപ്പിസോഡിനിടെയാണ് ഹോളിവുഡിന്റെ  "മാര്‍വല്‍ വത്കരണത്തെക്കുറിച്ച്" കുറിച്ച് ക്വെന്‍റിന്‍ ടരാന്‍റിനോ സംസാരിച്ചത്. മാര്‍വലിന്‍റെ സിനിമകള്‍ നയിക്കപ്പെടുന്നത് അവരുടെ സ്വന്തമായ കഥാപാത്രങ്ങളിലൂടെയാണ് അല്ലാതെ ഏതെങ്കിലും താരത്തിന്‍റെ ശക്തിയില്‍ അല്ലെന്നാണ് ക്വെന്‍റിന്‍ ടരാന്‍റിനോ അഭിപ്രായപ്പെട്ടത്. 

"ഹോളിവുഡിന്‍റെ മാർവൽവൽക്കരണത്തിന്റെ ഭാഗമായി കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് താരം പ്രശസ്തനാകുന്നത്.  ടരാന്‍റിനോ പറഞ്ഞു. പക്ഷെ അത് സിനിമാ താരങ്ങളുടെ ശക്തിയല്ല. അവിടെ ക്യാപ്റ്റൻ അമേരിക്കയാണ് താരം. അല്ലെങ്കിൽ തോർ ആണ് താരം. ഞാന്‍ അല്ല ഇത് ആദ്യം പറയുന്നത് പലരും എനിക്ക് മുന്‍പ് ഈ അഭിപ്രായ പറഞ്ഞിട്ടുണ്ട്. ഇവിടെ ഫ്രാഞ്ചൈസി കഥാപാത്രങ്ങളാണ് ഒരു താരമാകുന്നത്, അല്ലാതെ താരത്തിന്‍റെ ശക്തിയില്‍ അല്ല. ” -ടരാന്‍റിനോ  പറയുന്നു. 

ടരാന്‍റിനോയുടെ നിർവചനമനുസരിച്ച് ക്യാപ്റ്റൻ അമേരിക്കയായി എത്തിയ ക്രിസ് ഇവാൻസ് തോര്‍ ആയി എത്തിയ ക്രിസ് ഹെംസ്വർത്ത് എന്നിവര്‍ ശരിക്കും സിനിമ താരങ്ങളുടെ ശക്തിയില്‍ അല്ല താരങ്ങളായത്. ടരാന്‍റിനോയുടെ  കാഴ്ചപ്പാടില്‍ ക്ലാസിക് ഹോളിവുഡ് ചിത്രങ്ങളില്‍ സൃഷ്ടിക്കപ്പെടുന്ന കഥാപാത്രങ്ങളില്‍ താരമാകുന്നതിന് പകരം. നേരത്തെ മാര്‍വര്‍ സൃഷ്ടിച്ച  ഐപികളുടെ ( ഇന്‍റലക്ച്വല്‍ പ്രോപ്പെര്‍ട്ടികളുടെ) അംബാസഡർമാരാണ് അവർ. അതിന് അവരെ കുറ്റം പറയാന്‍ ഒന്നും ഇല്ല, മാര്‍വലിന്‍റെ ഹോളിവുഡ് രീതിയുടെ പാരമ്പര്യം അങ്ങനെയാണ് എന്നാണ് ടരാന്‍റിനോ പറയുന്നത്. 

മാർവൽ സിനിമകളെ താൻ ഒരു തരത്തിലും വെറുക്കുന്നില്ലെന്നും എന്നാൽ അവയെല്ലാം ഹോളിവുഡ് സിനിമകള്‍ എന്ന രീതിയില്‍ പരിഗണിക്കുന്നതില്‍ തനിക്ക് നീരസമുണ്ടെന്നും  ടരാന്‍റിനോ വ്യക്തമാക്കി.

ഇന്ത്യന്‍ ബോക്സോഫീസിനെ കിടുക്കി ജവാന്‍: റിലീസായി രണ്ടാഴ്ച കഴിയും മുന്‍പേ വന്‍ നേട്ടം, വീണത് കെജിഎഫ് 2

സാമന്തയും നാഗ ചൈതന്യയും വീണ്ടും ഒന്നിക്കുന്നോ? ആ 'പബ്ലിക്ക് പോസ്റ്റുകള്‍' വലിയ തെളിവോ.!
 

Latest Videos
Follow Us:
Download App:
  • android
  • ios