'തന്തയ്ക്കിട്ട് എങ്ങനെ പണിയാം എന്ന് ആലോചിക്കുകയാകും'; രസിപ്പിച്ച് 'നെയ്മർ' ട്രെയിലർ
മാത്യു, നസ്ലിൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
'നെയ്മർ' എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. മികച്ചൊരു ഫ്രെണ്ട്ഷിപ്പ് എന്റർടെയ്നർ ആകും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. മാത്യു, നസ്ലിൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. . ചിത്രം മെയ് 12ന് തിയറ്ററിൽ എത്തും.
വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ നവാഗതനായ സുധി മാഡിസൺ സംവിധാനം ചെയ്യുന്ന സിനിമയിൽ വിജയരാഘവൻ, ഷമ്മി തിലകൻ, ജോണി ആന്റണി, ഗൗരി കൃഷ്ണ, കീർത്തന ശ്രീകുമാർ, അമല റോസ്, തുഷാര പിള്ള, രശ്മി ബോബൻ, ബേബി ദേവനന്ദ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. ഇവർക്കൊപ്പം ശക്തമായൊരു ക്യാരക്ടറുമായി തമിഴ് നടൻ യോഗ് ജാപ്പിയും ചേരുന്നുണ്ട്. പൊന്നിയിൻ സെൽവൻ-1, ബില്ല, സൂതും കവ്വും തുടങ്ങിയ സിനിമകളിൽ ശക്തമായ വേഷങ്ങളിൽ തിളങ്ങിയ യോഗ് ജാപ്പി 'അബ്രഹാമിന്റെ സന്തതി'കൾക്ക് ശേഷം മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് 'നെയ്മർ'.
ഒരു നാടൻ നായയുടെ കുസൃതികളും യുവത്വത്തിന്റെ പ്രണയങ്ങളുമെല്ലാമായി ഇറങ്ങിയ ചിത്രത്തിലെ പാട്ടുകളിൽ നിന്നും ടീസറിൽ നിന്നുമൊക്കെ വ്യത്യസ്തമായാണ് ഈ ട്രെയിലർ എത്തിയിരിക്കുന്നത്. കുട്ടികളെ രസിപ്പിക്കുന്ന നായിക്കുട്ടിയുടെ കുസൃതികളും കളികളും കൗമാരത്തിന്റെ പ്രണയവും മാസ്സ് ആക്ഷൻ രംഗങ്ങളും എല്ലാം നിറഞ്ഞ ഒരു സിനിമയുമായാണ് ഇത്തവണ ഹിറ്റ് കോമ്പോ മാത്യുവും നസ്ലിനും വരുന്നത്. അവരുടെ കൂടെ ചിരിയുടെ അമിട്ട് പൊട്ടിക്കാൻ വിജയരാഘവൻ, ജോണി ആന്റണി, ഷമ്മി തിലകനും ചേരുന്നു.
മലയാളം - തമിഴ് പശ്ചാത്തലത്തിൽ പറയുന്ന ചിത്രത്തിന്റെ തിരക്കഥ പൂർത്തീകരിച്ചിരിക്കുന്നത് ആദർശും പോൾസനും ചേർന്നാണ്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള നെയ്മർ മൂവിയുടെ സംഗീതം ഷാൻ റഹ്മാനും ബിജിഎം ഗോപി സുന്ദറും നിർവഹിച്ചിരിക്കുന്നു. എൺപത് ദിവസമെടുത്ത് ചിത്രീകരണം പൂർത്തീകരിച്ച പടത്തിന്റെ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് സിനിമോട്ടോഗ്രാഫർ ആൽബി ആന്റണിയാണ്.
ക്യാപ്റ്റൻസിയിൽ അഖിലിന് അതൃപ്തി, ചിത്ര സംയോജനത്തിൽ ജയിച്ചു കയറി പുതിയ ക്യാപ്റ്റൻ