ഐഡിഎസ്എഫ്എഫ്കെയിൽ ഉർമി ജുവേകർ നയിക്കുന്ന തിരക്കഥാ രചന മാസ്റ്റർ ക്ലാസ്

‘ഓയെ ലക്കി ലക്കി ഓയെ’, ‘ഐ ആം’ എന്നീ നാഷണൽ അവാർഡ് കരസ്ഥമാക്കിയ ചിത്രങ്ങളുടെ  തിരക്കഥാകൃത്ത്

master class by urmi juvekar at idsffk 2024

പതിനാറാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി പ്രശസ്ത തിരക്കഥാകൃത്തും ഡോക്യുമെന്ററി സംവിധായികയും മേളയുടെ ഫിക്ഷൻ ജൂറി പാനൽ അധ്യക്ഷയുമായ ഉർമി ജുവേകർ നയിക്കുന്ന തിരക്കഥാ മാസ്റ്റർ ക്ലാസ്സ് സംഘടിപ്പിക്കുന്നു. ജൂലൈ 27-ന് ഉച്ചയ്ക്ക് 2 മുതൽ 3 മണി വരെ നിള തിയറ്ററിലാണ് ക്ലാസ്. 

‘ഓയെ ലക്കി ലക്കി ഓയെ’, ‘ഐ ആം’ എന്നീ നാഷണൽ അവാർഡ് കരസ്ഥമാക്കിയ ചിത്രങ്ങളുടെ  തിരക്കഥാകൃത്ത് എന്ന നിലയിൽ  ചലച്ചിത്ര മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരി കൂടിയാണ് ജുവേകർ. ‘ഭാഗ്യവാൻ’, ‘ഷാങ് ഹായ്’ തുടങ്ങിയവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ. നിരൂപക പ്രശംസ നേടിയ 'ലവ് സെക്സ് ഓർ ധോഖ'യുടെ ക്രിയേറ്റീവ് പ്രൊഡ്യൂസർ ആയും നെറ്റ്ഫ്ലിക്സിൽ മികച്ച അഭിപ്രായം നേടിയ പരമ്പരയായ 'ലൈല '- യുടെ ക്രിയേറ്റർ എന്ന  നിലയിലും പ്രശസ്തയാണ്. മേളയിൽ ജൂലൈ 30 ന് ജുവേക്കറുടെ ‘ദി ഷില്ലോംഗ് ചേംബർ കൊയർ ആൻഡ് ദി ലിറ്റിൽ ഹോം സ്കൂൾ’ എന്ന  ഡോക്യുമെന്ററിയും പ്രദർശനത്തിനെത്തും.

ഹോട്ട് സ്റ്റാറിന്റെയും സോണിയുടെയും വെബ് സീരീസുകളുടെ കൺസൽട്ടന്‍റുമാണ്. കൂടുതൽ വിവരങ്ങൾക്കായി കൈരളി, ശ്രീ, നിള തിയറ്റർ കോംപ്ലക്സിലെ ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടുക.

ALSO READ ; ഡയാന ഹമീദ് നായിക; 'സൂപ്പര്‍സ്റ്റാര്‍ കല്യാണി' ഓണത്തിന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios