കാങ് എന്ന പ്രധാന വില്ലനായി അഭിനയിച്ച നടൻ ജോനാഥൻ മേജേഴ്‌സിനെ മാര്‍വല്‍ പുറത്താക്കി
അതേ സമയം ജൂറി വിധി പറഞ്ഞപ്പോള്‍ കോടതിയില്‍ ഉണ്ടായിരുന്ന ജോനാഥൻ മേജേഴ്‌സ് എന്നാല്‍ ഒരക്ഷരം മിണ്ടിയില്ലെന്നാണ് റിപ്പോര്‍ട്ട്.
ന്യൂയോര്‍ക്ക്: മാർവൽ സിനിമകളുടെ മള്‍ട്ടിവേഴ്സ് പതിപ്പില്‍ കാങ് എന്ന പ്രധാന വില്ലനായി അഭിനയിച്ച നടൻ ജോനാഥൻ മേജേഴ്‌സിനെ മാര്‍വല്‍ പുറത്താക്കി. ജോനാഥൻ മേജേഴ്‌സ് മുൻ കാമുകിയെ ആക്രമിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.മേജേഴ്‌സിന്‍റെ മുന്‍ കാമുകി ബ്രിട്ടീഷ് കൊറിയോഗ്രാഫർ ഗ്രേസ് ജബ്ബാരിയെ മേജർമാർ ആക്രമിച്ചതായി ജൂറി കഴിഞ്ഞ മാര്‍ച്ചില്‍ ആരോപിച്ച് കേസ് നല്‍കിയിരുന്നു.
കൈവിരലിന് ഒടിവ്, ചതവ്, ചെവിക്ക് പിന്നിൽ മുറിവ്, അസഹനീയമായ വേദന എന്നിവ .മേജേഴ്‌സിന്‍റെ പീഡനം മൂലം ഉണ്ടായതായി ജബ്ബാരി കോടതിയെ അറിയിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ചയാണ് ജൂറി ജോനാഥൻ മേജേഴ്‌സി കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയത്. 34 കാരനായ ജോനാഥൻ മേജേഴ്‌സിന് ഒരു വർഷം വരെ ജയില്‍ ശിക്ഷ ലഭിച്ചേക്കും. ഇത് മാര്‍വല്‍ ചിത്രങ്ങളുടെ പ്രധാന വേഷത്തിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കാൻ ഇടയാക്കി എന്നാണ് വിവരം.
അതേ സമയം ജൂറി വിധി പറഞ്ഞപ്പോള്‍ കോടതിയില്‍ ഉണ്ടായിരുന്ന ജോനാഥൻ മേജേഴ്‌സ് എന്നാല്‍ ഒരക്ഷരം മിണ്ടിയില്ലെന്നാണ് റിപ്പോര്‍ട്ട്. കാങ് എന്ന കഥാപാത്രം മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത് ലോക്കി സീരിസിലാണ്. അതിന് പിന്നാലെ ആന്‍റ് മാന്‍ ക്വാണ്ടംമാനിയ എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തി. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സില്‍ താനോസിനെപ്പോലെ ഒരു വലിയ വില്ലനാക്കി വളര്‍ത്താന്‍ കൊണ്ടുവന്ന കഥാപാത്രമായിരുന്നു കാങ്.
ജൊനാഥൻ മേജേഴ്സിനെ മാര്‍വല്‍ സ്റ്റുഡിയോ പുറത്താക്കിയെന്ന് ഒരു ഹോളിവുഡ് ഉറവിടത്തെ ഉദ്ധരിച്ച് എഎഫ്‌പി പറയുന്നു. മാന്‍ഹാട്ടണില്‍ വച്ച് മാര്‍ച്ചില്‍ ജോനാഥൻ മേജേഴ്‌സിനെ ഗ്രേസ് ജബ്ബാരിയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ക്രീഡ് III, ലവ്ക്രാഫ്റ്റ് കൺട്രി എന്നിവയുൾപ്പെടെ നിരവധി പ്രധാന സിനിമകളിൽ മേജേഴ്‌സ് പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്. അതിനായി അദ്ദേഹം എമ്മി അവാര്‍ഡ് നാമനിർദ്ദേശവും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.
വീണ്ടും വിയോഗ ദു:ഖത്തില്‍ സുമിത്രേച്ചി: രോഹിത്തിന് ദാരുണാന്ത്യം; കുടുംബവിളക്കില്‍ വീണ്ടും ട്വിസ്റ്റ്
സെൻസർ ബോർഡ് സിഇഒ തെറിച്ചതിന് കാരണം രണ്‍ബീര്‍ കപൂറിന്‍റെ അനിമല്‍; കേന്ദ്ര സര്‍ക്കാര്‍ കോപത്തില്‍.!