ജയിലറിന് ശേഷം അടുത്ത തമിഴ് ഹിറ്റ് എന്ന് പറഞ്ഞ മാര്‍ക്ക് ആന്‍റണിക്ക് വന്‍ തിരിച്ചടിയായി ആ വാര്‍ത്ത.!
ചിത്രത്തിന്‍റെ പ്രിന്‍റുകള്‍ ടെലഗ്രാമിലും വ്യാപിക്കുന്നുവെന്നാണ് ഇന്ത്യ.കോം റിപ്പോര്‍ട്ട് പറയുന്നത്. അതേ സമയം തീയറ്ററില്‍ മികച്ച പ്രതികരണമാണ് ചിത്രം ഉണ്ടാക്കുന്നത്.
ചെന്നൈ: പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന വിശാലിന്‍റെ മാര്‍ക്ക് ആന്‍റണി വെള്ളിയാഴ്ചയാണ് തീയറ്ററില്‍ എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതേ സമയം മികച്ച റിവ്യൂ ലഭിച്ച ചിത്രത്തിന് വന്‍ തിരിച്ചടിയാണ് പുതിയ വാര്‍ത്ത. ചിത്രത്തിന്‍റെ എച്ച്ഡി പ്രിന്‍റ് ചോര്‍ന്നുവെന്നാണ് വിവരം. തമിഴ് പൈറസി സംഘം തമിഴ് റോക്കേഴ്സാണ് ചിത്രം ലീക്ക് ആക്കിയത് എന്നാണ് വിവരം.
ചിത്രത്തിന്‍റെ പ്രിന്‍റുകള്‍ ടെലഗ്രാമിലും വ്യാപിക്കുന്നുവെന്നാണ് ഇന്ത്യ.കോം റിപ്പോര്‍ട്ട് പറയുന്നത്. അതേ സമയം തീയറ്ററില്‍ മികച്ച പ്രതികരണമാണ് ചിത്രം ഉണ്ടാക്കുന്നത്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം തമിഴ് സിനിമ ലോകത്തെ ഏറ്റവും വ്യത്യസ്തമായ ഒരു ശ്രമം എന്നാണ് ചിത്രം കണ്ട ആരാധകരുടെ ആദ്യത്തെ പ്രതികരണങ്ങള്‍. വിശാലിന്‍റെ തിരിച്ചുവരവ് എന്ന നിലയിലാണ് പലരും ചിത്രത്തെ ആഘോഷിക്കുന്നത്.
അതേ സമയം അതേ സമയം എസ്ജെ സൂര്യയുടെ പെര്‍ഫോമന്‍സ് വന്‍ കൈയ്യടി നേടുന്നുണ്ട്. ചിത്രത്തിലെ ആന്‍റണി എന്ന നായകനായി വിശാല്‍ ഉണ്ടെങ്കിലും പലയിടത്തും എസ്ജെ സൂര്യ വിശാലിനെ കവച്ചുവയ്ക്കുന്ന പെര്‍ഫോമന്‍സാണ് കാണിക്കുന്നത്. സ്പൈഡര്‍, മാനാട് പോലുള്ള ചിത്രങ്ങളിലെ വില്ലന്‍ റോളുകളെക്കാള്‍ വളരെ ലൌഡായ ഒരു പെര്‍ഫോമന്‍സാണ് ഇതില്‍ എസ്ജെ സൂര്യ നടത്തുന്നത്.
ജിവി പ്രകാശ് കുമാറിന്‍റെ പാശ്ചാത്തല സംഗീതം ചിത്രത്തെ മറ്റൊരു ലെവലില്‍ എത്തിക്കുന്നുണ്ട് എന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തലുകള്‍ വരുന്നത്. വളരെ കളര്‍ഫുള്ളായി എടുത്ത ചിത്രം ആദിക് രവിചന്ദ്രൻ ഒരുക്കിയിരിക്കുന്നത്
എന്നാല്‍ ചിത്രത്തിന്‍റെ ചില പ്രത്യേകതകളാണ് ഇപ്പോള്‍ തമിഴ് സോഷ്യല്‍ മീഡിയയില്‍ സംസാരം. ദളപതി വിജയ്ക്ക് നന്ദി പറഞ്ഞാണ് ചിത്രം ആരംഭിക്കുന്നത്. ഒപ്പം അജിത്ത് കുമാറിനെക്കുറിച്ചുള്ള റഫറന്‍സും, സില്‍ക് സ്മിത ക്യാരക്ടറും, കാര്‍ത്തിയുടെ വോയിസ് ഓവറും എല്ലാം ശ്രദ്ധിക്കപ്പെടുന്നുണ്ട്. എന്നാല്‍ ജയിലറിന് ശേഷം തമിഴ് ബോക്സോഫീസില്‍ അടുത്ത ഹിറ്റ് എന്ന് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തിയ സമയത്താണ് ചിത്രത്തിന് തിരിച്ചടിയായി ചിത്രം ചോര്‍ന്നത്.
നേരത്തെ നടികര്‍ സംഘം തലവന്‍ എന്ന നിലയില്‍ തമിഴ് റോക്കേഴ്സുമായി വിശാല്‍ തുറന്ന യുദ്ധം നടത്തിയിരുന്നു. വിശാല്‍ തന്നെ ഒരു ഘട്ടത്തില്‍ നേരിട്ട് റെയിഡ് പോലും നടത്തിയിരുന്നു. എന്നാല്‍ ഒരുഘട്ടത്തില്‍ ഇത് വലിയ നിയമപ്രശ്നത്തിലേക്ക് നീങ്ങിയപ്പോള്‍ വിശാല്‍ പിന്‍വാങ്ങുകയായിരുന്നു. അതേ വിശാലിന്‍റെ പൊസറ്റീവ് റിപ്പോര്‍ട്ട് കിട്ടിയ ചിത്രത്തിനെതിരെയാണ് ഇപ്പോള്‍ പൈറസി വന്നിരിക്കുന്നത്.
'എന്നടാ പണ്ണി വെച്ചിറുക്കെ !' : പ്രേക്ഷകരെ ഞെട്ടിച്ച് 'മാര്‍ക്ക് ആന്‍റണി', പ്രതികരണങ്ങള്‍ ഇങ്ങനെ.!