'അമ്പമ്പോ, ഇതെന്താ നടക്കുന്നത്': മാര്‍ക്കോയുടെ ബുക്കിംഗില്‍ സംഭവിക്കുന്നത് !

ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' മികച്ച ആദ്യ ദിന കളക്ഷൻ നേടി.ഇത് ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിംഗ് ആണ്.

marco movie got massive booking in weekend days Unni Mukundan

കൊച്ചി: ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ' വെള്ളിയാഴ്ചയാണ് റിലീസായത്. ദി മോസ്റ്റ് വയലെന്റ് ഫിലിം എന്ന ടാഗ്ലൈനിൽ എത്തിയ സിനിമ വന്‍ കളക്ഷനാണ് ആദ്യദിനത്തില്‍ നേടിയത്. സാക്നില്‍.കോം കണക്ക് പ്രകാരം ഉണ്ണിമുകുന്ദന്‍റെ കരിയര്‍ ബെസ്റ്റ് ഓപ്പണിംഗാണ് മാര്‍ക്കോ നേടുന്നത്. 

ചിത്രം മികച്ച രീതിയില്‍ അഭിപ്രായം നേടിയതോടെ വാരാന്ത്യ ദിനങ്ങളില്‍ മികച്ച ബുക്കിംഗാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രമുഖ ട്രാക്കര്‍മാര്‍ തീയറ്ററിലെ തിരക്കും, ഹൗസ് ഫുള്ളായ ഷോകളുടെ ബുക്കിംഗ് സൈറ്റിലെ സ്ക്രീന്‍ഷോട്ടും മറ്റും പങ്കുവച്ചിട്ടുണ്ട്. ചിത്രത്തില്‍ മാര്‍ക്കോയായി എത്തി ഉണ്ണി മുകുന്ദന്‍ തന്നെ അതിവേഗം ഹൗസ് ഫുള്ളാകുന്ന ബുക്കിംഗിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ചിട്ടുണ്ട്. 

അതേ സമയം ആദ്യ ദിനത്തില്‍ ചിത്രം ചിത്രം കേരളത്തില്‍ നിന്ന് 4.5 കോടിയോളം നേടിയതായാണ് വിവിധ ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. പാന്‍ ഇന്ത്യന്‍ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്കനുസരിച്ച് ചിത്രത്തിന്‍റെ ഓപണിംഗ് കളക്ഷന്‍ 5 കോടിയാണ്. ഉണ്ണി മുകുന്ദന്‍റെ കരിയര്‍ ബെസ്റ്റ് ഓപണിംഗ് ആണ് ഇത്. ബുക്ക് മൈ ഷോ സൈറ്റില്‍ ഒരു മണിക്കൂറില്‍ പതിമൂന്നായിരത്തിന് മുകളില്‍ ടിക്കറ്റാണ് മാര്‍ക്കോയുടെതായി ബുക്ക് ചെയ്യപ്പെടുന്നത്. മലയാള സിനിമയെ സംബന്ധിച്ച് ഇത് വലിയ നമ്പറാണ്. 

ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് കെജിഎഫ്, സലാർ എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്. ചിത്രത്തിൻറെ മ്യൂസിക് റൈറ്റ്‌സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. പരുക്കൻ ഗെറ്റപ്പിൽ തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. 

ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റൺ ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രത്തിൻറെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്. 

ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.

കരിയര്‍ ബെസ്റ്റ് ഓപണിം​ഗുമായി ഉണ്ണി മുകുന്ദന്‍; 'മാര്‍ക്കോ' ആദ്യ ദിനം എത്ര നേടി? കണക്കുകള്‍

'മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ഫിലിം'- മാര്‍ക്കോ റിവ്യൂ

Latest Videos
Follow Us:
Download App:
  • android
  • ios