ഇനി വേണ്ടത് 3 കോടി, മമ്മൂട്ടി പടത്തെ തൂക്കാൻ ആസിഫ് അലി, ടൊവിനോയ്ക്ക് വഴിമാറി പൃഥ്വിരാജ് !
2024ൽ ഇതുവരെ റിലീസ് ചെയ്ത മലയാള സിനിമകളിൽ ടോപ് 10ൽ ഉള്ള ചിത്രങ്ങളുടെ ലിസ്റ്റ്.
ഏവർക്കും അറിയാവുന്നത് പോലെ 2024 മലയാള സിനിമയ്ക്ക് വലിയ ലാഭം സമ്മാനിച്ച വർഷമാണ്. ജനുവരി മുതൽ തുടങ്ങിയ വിജയത്തിളക്കം ഇടയ്ക്ക് ഒന്ന് മങ്ങിയെങ്കിലും തിരിച്ച് കയറി വന്നിരിക്കുകയാണ് മോളിവുഡ്. ഓണച്ചിത്രങ്ങളായി റിലീസ് ചെയ്ത ടൊവിനോ തോമസിന്റെ അജയന്റെ രണ്ടാം മോഷണവും ആസിഫ് അലിയുടെ കിഷ്കിന്ധാ കാണ്ഡവും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ച് മുന്നേറുകയാണ്. 100 കോടി ക്ലബ്ബിൽ ഇടംപിടിക്കാനുള്ള ഒരുക്കത്തിലാണ് ടൊവിനോ ചിത്രമെങ്കിൽ തൊട്ടുപിന്നാലെ ആസിഫ് പടവുമുണ്ട്.
ഈ അവസരത്തിൽ 2024ൽ ഇതുവരെ റിലീസ് ചെയ്ത മലയാള സിനിമകളിൽ ടോപ് 10ൽ ഉള്ള ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തുവരികയാണ്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം മഞ്ഞുമ്മൽ ബോയ്സ് ആണ് ലിസ്റ്റിൽ ഒന്നാമതുള്ളത്. ചിദംബരം സംവിധാനം ചെയ്ത ഈ ചിത്രം മലയാളത്തിലെ ആദ്യ 200 കോടി സിനിമ കൂടിയാണ്. മമ്മൂട്ടിയുടെ ഭ്രമയുഗത്തെ പിന്നിലാക്കി ആസിഫ് അലിയുടെ കിഷ്കിന്ധാ കാണ്ഡം മുന്നേറുകയാണ്. റിപ്പോർട്ട് പ്രകാരം ടർബോയെയാണ് അസിഫ് പടത്തിന് ഇനി മറികടക്കേണ്ടത്.
അതേസമയം, ഗുരുവായൂരമ്പല നടയിൽ എന്ന പൃഥ്വിരാജ് ചിത്രത്തെ പിന്നിലാക്കി അജയന്റെ രണ്ടാം മോഷണം കുതിപ്പ് തുടരുകയാണ്. പട്ടികയിൽ രണ്ട് പൃഥ്വിരാജ് ചിത്രങ്ങളും രണ്ട് മമ്മൂട്ടി സിനിമകളും ഉണ്ട് എന്നതും ശ്രദ്ധേയമാണ്. നസ്ലെൻ നായകനായെത്തിയ പ്രേമലു അജയന്റെ രണ്ടാം മോഷണത്തെക്കാൾ ബഹുദൂരം മുന്നിലാണ്.
5 കോടിയിലെടുത്ത പടം, ആദ്യവരവിൽ അത്രപോര; രണ്ടാം വരവിൽ 'കളക്ഷൻ ചാകര', നിർമാതാക്കളും ഞെട്ടി !
2024ൽ മികച്ച കളക്ഷൻ നേടിയ 10 മലയാള സിനിമകൾ
1 മഞ്ഞുമ്മൾ ബോയ്സ് - 242.5 കോടി
2 ആടുജീവിതം - 158.5 കോടി
3 ആവേശം - 156 കോടി
4 പ്രേമലു - 136.25 കോടി
5 എആർഎം - 90.5 കോടി **
6 ഗുരുവായൂരമ്പല നടയിൽ - 90.15 കോടി
7 വർഷങ്ങൾക്ക് ശേഷം - 83 കോടി
8 ടർബോ - 73 കോടി
9 കിഷ്കിന്ധാ കാണ്ഡം - 70 കോടി +*
10 ഭ്രമയുഗം - 58.8 കോടി
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..