മഞ്ഞുമ്മലിന് ശേഷം ചിദംബരത്തിന്‍റെ അടുത്ത ചിത്രം; 'കേരള ചരിത്രത്തിലെ സുപ്രധാന സംഭവം'.!
മലയാളത്തിലെ ഏറ്റവും വേഗത്തില്‍ നൂറുകോടി കടന്ന ചിത്രം എന്ന റെക്കോഡാണ് മഞ്ഞുമ്മലിന് ലഭിച്ചിരിക്കുന്നത്.
കൊച്ചി: മലയാളത്തില്‍ നിന്നുള്ള നാലാമത്തെ 100 കോടി ക്ലബ് ചിത്രമായിരിക്കുകയാണ് ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‍സ്. നേരത്തെ ട്രേഡ് അനലിസ്റ്റുകള്‍ പറഞ്ഞത് ഇപ്പോള്‍ ഔദ്യോഗികമായി ചിത്രത്തിന്‍റെ അണിയറക്കാര്‍ തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രത്തിന്‍റെ നിര്‍മ്മാതാവും പ്രധാന താരവുമായ സൗബിനാണ് ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
മലയാളത്തിലെ ഏറ്റവും വേഗത്തില്‍ നൂറുകോടി കടന്ന ചിത്രം എന്ന റെക്കോഡാണ് മഞ്ഞുമ്മലിന് ലഭിച്ചിരിക്കുന്നത്. 2006 ല്‍ കൊടെക്കനാലില്‍ ടൂറുപോയ എറണാകുളം മഞ്ഞുമ്മലിലെ പതിനൊന്ന് അംഗ സംഘത്തിന് നേരിടേണ്ടിവന്ന അനുഭവമാണ് ചിത്രമായി ചിദംബരം ഒരുക്കിയിരിക്കുന്നത്. ചിത്രം കേരളത്തിന് പുറമേ തമിഴ്നാട്ടിലും വലിയ ഹിറ്റായി മാറുകയാണ്.
ഇതേ സമയം തന്നെയാണ് തന്‍റെ അടുത്ത ചിത്രം സംബന്ധിച്ച് സൂചന സംവിധായകന്‍ ചിദംബരം നല്‍കുന്നത്. ദ ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് കേരളം ഉണ്ടാകാന്‍ പോലും കാരണമായ കേരള ചരിത്രത്തിലെ ഒരു സുപ്രധാന സംഭവം ചലച്ചിത്രമാക്കുവാന്‍ ആലോചിക്കുന്നതായി ചിദംബരം വ്യക്തമാക്കിയത്.
അടുത്ത സിനിമ കേരളത്തിലെ ഒരു ചരിത്ര സംഭവം ആസ്പദമാക്കിയിട്ടുള്ള ഹിസ്റ്റോറിക്കൽ പീരീഡ് ഡ്രാമ ആയിരിക്കുമെന്നും, വലിയ ബഡ്ജറ്റിൽ ആയിരിക്കും സിനിമ ഒരുക്കുകയെന്നും. എന്നാൽ ചിത്രത്തിന്റെ പ്രാരംഭ ജോലികളിലേക്ക് താൻ കടക്കാൻ പോകുന്നെ ഒള്ളു എന്നും ചിദംബരം വ്യക്തമാക്കി.
ജാനേമൻ എന്ന സര്‍പ്രൈസിന് പിന്നാലെയാണ് ചിദംബരം മഞ്ഞുമ്മല്‍ ബോയ്‍സുമായി എത്തിയത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൗഹൃദത്തിനും പ്രാധാന്യം നല്‍കുന്ന ഒരു ചിത്രമായിരിക്കുന്നു മഞ്ഞുമ്മല്‍ ബോയ്‍സ്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് സുഷിൻ ശ്യാമാണ്.
എന്തിനാ ഗ്ലാമര്‍ കാണിക്കുന്നത്? സിനിമ കിട്ടാനാണോ? എന്ന് ചോദിച്ചവര്‍ക്ക് ഗൗരിയുടെ കിടിലന്‍ മറുപടി.!
'ഒരു സർക്കാർ ഉത്പന്നം' സിനിമയുടെ തിരക്കഥാകൃത്ത് അന്തരിച്ചു