ഒറ്റ മണിക്കൂര്‍! 10,000, 15000 ഇതൊന്നുമല്ല; ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റ് വില്‍പ്പനയില്‍ തരംഗമായി 'മഞ്ഞുമ്മല്‍'

ചിത്രം ഈ വാരാന്ത്യത്തിനോടടുത്താണ് തമിഴ്നാട്ടില്‍ വലിയ ചര്‍ച്ചാവിഷയമായത്.

manjummel boys creates huge trend in book my show soubin shahir sreenath bhasi chidambaram nsn

സോഷ്യല്‍ മീഡിയയില്‍ ഇന്ന് ഏത് ഭാഷാ സിനിമകള്‍ എടുത്താലും ഏറ്റവും കൂടുതല്‍ സംസാരിക്കപ്പെടുന്ന ചിത്രം മഞ്ഞുമ്മല്‍ ബോയ്സ് ആണ്. മറ്റ് ഭാഷകളിലൊന്നും പ്രധാന ഹിറ്റുകളില്ലാത്ത ഫെബ്രുവരിയില്‍ മലയാള സിനിമ മൂന്ന് സൂപ്പര്‍ഹിറ്റുകളുമായി തരംഗമാണ് തീര്‍ത്തത്. ഇതില്‍ മഞ്ഞുമ്മല്‍ ബോയ്സ് ഒരു തമിഴ് ചിത്രം കണക്കെയാണ് തമിഴ്നാട്ടിലെ സിനിമാപ്രേമികള്‍ ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോഴിതാ പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയില്‍ വന്‍ ട്രെന്‍ഡ് തന്നെ സൃഷ്ടിച്ചിരിക്കുകയാണ് ചിത്രം.

റിലീസിനോടടുത്ത ദിനങ്ങളില്‍ കേരളത്തില്‍ വന്‍ തരംഗം തീര്‍ത്തിരുന്ന ചിത്രം ഈ വാരാന്ത്യത്തിനോടടുത്താണ് തമിഴ്നാട്ടില്‍ വലിയ ചര്‍ച്ചാവിഷയമായത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കേരളത്തേക്കാള്‍ കളക്ഷനാണഅ ചിത്രത്തിന് തമിഴ്നാട്ടില്‍ ലഭിക്കുന്നത്. ശനിയാഴ്ച തമിഴ്നാട്ടില്‍ നിന്ന് മാത്രം 3 കോടിയിലധികം ചിത്രം നേടിയെന്നാണ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. തമിഴ്നാട്ടിലെ ആകെ കളക്ഷന്‍ 10 കോടി പിന്നിട്ടെന്നും. ശനിയാഴ്ചത്തെ കളക്ഷനെ അതിലംഘിക്കാന്‍ സാധ്യതയുള്ളതാണ് ഞായറാഴ്ചത്തേത്. ചിത്രത്തിന് ലഭിച്ചിരിക്കുന്ന ഷോ കൗണ്ടും അഡ്വാന്‍സ് ബുക്കിംഗും അത്തരത്തിലാണ്.

ഞായറാഴ്ച ഒരു ഘട്ടത്തില്‍ ബുക്ക് മൈ ഷോയില്‍ ചിത്രം മണിക്കൂറില്‍ 18,000 ടിക്കറ്റുകള്‍ വരെ വിറ്റു. മലയാള സിനിമയെ സംബന്ധിച്ച് അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമാണ് ഇത്. തമിഴ്നാട്ടിലെ ട്രെന്‍ഡ് ആണ് ടിക്കറ്റ് വില്‍പ്പനയെ ഈയൊരു തലത്തിലേക്ക് എത്തിച്ചത്. ഞായറാഴ്ച ചിത്രം നേടുന്ന കളക്ഷന്‍ എത്രയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം. മാസങ്ങളായി കാര്യമായ വിജയങ്ങളില്ലാതിരുന്ന തമിഴ്നാട്ടിലെ തിയറ്റര്‍ വ്യവസായം അത്യാഹ്ലാദത്തോടെയാണ് ഒരു മലയാള ചിത്രം അവിടെ നേടുന്ന വിജയത്തെ കാണുന്നത്. ചിദംബരം സംവിധാനം ചെയ്തിരിക്കുന്ന ചിത്രം സര്‍വൈവല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്.

ALSO READ : 'മഞ്ഞുമ്മല്‍' എഫക്റ്റ്; 'ഗുണ' 4കെയില്‍ റീ റിലീസിന്? സംവിധായകന് പറയാനുള്ളത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios