മണിച്ചിത്രത്താഴ് ഇന്നാണ് ഇറങ്ങിയതെങ്കില്‍ ഹിറ്റാകില്ലെന്ന് ജാഫര്‍ ഇടുക്കി; കാരണം ഇതാണ്

ഇന്ന് മണിച്ചിത്രത്താഴ് റിലീസായാല്‍ വിജയിക്കില്ലെന്ന് പറയുകയാണ് നടന്‍ ജാഫര്‍ ഇടുക്കി. ഒരു അഭിമുഖത്തിലാണ് കാര്യ കാരണ സഹിതം ജാഫര്‍ ഇടുക്കി ഇത് വ്യക്തമാക്കിയത്. 

Manichitrathazhu had been released today it would not have been a hit Jafer idukki vvk

കൊച്ചി: മലയാള സിനിമയിലെ ക്ലാസിക് സിനിമകളില്‍ ഒന്നാണ് ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. ഒരു സൈക്കോ ത്രില്ലറായ ചിത്രം ഇന്നും ടിവിയിലെ സംപ്രേക്ഷണം ചെയ്താലും പ്രേക്ഷകരെ കിട്ടുന്ന ചിത്രമാണ്. ഇന്ത്യയിലെ ഒരു വിധം എല്ലാ ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്യപ്പെട്ടിട്ടുമുണ്ട്. 1993 ല്‍ ഇറങ്ങിയ ചിത്രം ഇന്നും പ്രസക്തമായി തന്നെ നില്‍ക്കുന്നു.

അതേ സമയം ഇന്ന് മണിച്ചിത്രത്താഴ് റിലീസായാല്‍ വിജയിക്കില്ലെന്ന് പറയുകയാണ് നടന്‍ ജാഫര്‍ ഇടുക്കി. ഒരു അഭിമുഖത്തിലാണ് കാര്യ കാരണ സഹിതം ജാഫര്‍ ഇടുക്കി ഇത് വ്യക്തമാക്കിയത്. 

"മണിച്ചിത്രത്താഴ് ഇന്നാണ് സംഭവിക്കുന്നതെങ്കില്‍ അത് വിജയിക്കില്ല. കാരണം സിനിമയിലെ സസ്പെന്‍സ് എല്ലാവരും ഫോണില്‍ പകര്‍ത്തും. ശോഭനയാണ് നാഗവല്ലി എല്ലാവരും കാണണം എനന് പറയും. ഒളിച്ചും പാത്തും ഗുഹയില്‍ ചെന്ന് എടുക്കേണ്ടി വന്നെനെ. ഇങ്ങനെയൊരു പ്രശ്നമുണ്ട്. 

സിനിമ ഷൂട്ട് ചെയ്യുന്ന സ്ഥലത്ത് വലിയ ശല്യമായി മാറിയിരിക്കുന്ന ഒന്നാണ് ഫോണ്‍ റെക്കോഡിംഗ്. നമ്മള്‍ അനൗണ്‍സ് ചെയ്താലും റെക്കോഡ് ചെയ്യും. അങ്ങനെ ഒരാള്‍ റെക്കോഡ് ചെയ്യുമ്പോള്‍ ഒരു നിര്‍മ്മാതാവിന്‍റെ മനസൊക്കെ എത്ര വിഷമം ഉണ്ടാകുമെന്ന് അറിയാമോ. എത്രകാശ് മുടക്കിയാണ് പടം ചെയ്യുന്നത് എന്ന് അറിയാമോ. ഇതെല്ലാം ഒറ്റ ക്ലിക്കില്‍ ഒന്നുമല്ലാതാക്കുകയാണ്" - ജാഫര്‍ ഇടുക്കി പറയുന്നു.

കടകന്‍ എന്ന ചിത്രമാണ് അടുത്തതായി  ജാഫര്‍ ഇടുക്കിയുടെതായി എത്താനുള്ളത്. ഇതില്‍ സുപ്രധാന വേഷത്തിലാണ് ഇദ്ദേഹം. മംഗോ മുറി എന്ന ചിത്രത്തിലാണ് ഇദ്ദേഹം അവസാനമായി അഭിനയിച്ചത്. അതില്‍ പ്രധാന്യമുള്ള വേഷത്തിലായിരുന്നു ജാഫര്‍ ഇടുക്കി. 

'മഞ്ഞുമ്മല്‍ ബോയ്സ്' ഗംഭീര ബോയ്സ്; 'ഇത് വെറും സൗഹൃദം അല്ല അതിലും പുനിതമാനത്': റിവ്യൂ

പ്രിയങ്കയില്ല ‘ഡോൺ 3’യില്‍ പുതിയ നായിക; സര്‍പ്രൈസ് പ്രഖ്യാപനം വന്നു

Latest Videos
Follow Us:
Download App:
  • android
  • ios