'പൊന്നിയിൻ സെല്‍വനി'ലെ വിസ്‍മയിപ്പിക്കുന്ന സെറ്റുകള്‍ക്ക് പിന്നില്‍, വീഡിയോ
തോട്ട ധരണിയാണ് 'പൊന്നിയിൻ സെല്‍വന്റെ' പ്രൊഡക്ഷൻ ഡിസൈൻ.
മണിരത്നത്തിന്റെ ബ്രഹ്‍മാണ്ഡ ചിത്രം ബിഗ് സ്‍ക്രീനിലേക്ക് എത്താൻ ദിവസങ്ങള്‍ മാത്രം. അമ്പരിപ്പിക്കുന്ന ദൃശ്യങ്ങളായിരിക്കും 'പൊന്നിയിൻ സെല്‍വനി'ലേത് എന്ന് ഇതിനകം പുറത്തുവിട്ട പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ചോള രാജ വംശത്തിന്റെ കഥ പറയുന്ന ചിത്രത്തിനായി കൂറ്റൻ സെറ്റുകളാണ് തയ്യാറാക്കിയിരിക്കുന്നത്. വിസ്‍മയിപ്പിക്കുന്ന കൊട്ടാരങ്ങളും മറ്റ് നിര്‍മിതികളും എങ്ങനെയൊണ് ഒരുക്കിയത് എന്ന് സൂചന നല്‍കുന്ന ബിഹൈൻഡ് ദ സീൻ വീഡിയോ പുറത്തുവിട്ടു.
തോട്ട ധരണിയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ നിര്‍വഹിച്ചിരിക്കുന്നത്. 'പൊന്നിയിൻ സെല്‍വന്റെ' സെറ്റ് എങ്ങനെയാണ് തയ്യാറാക്കായത് എന്ന് തോട്ട ധരണി വിശദീകരിക്കുന്ന വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. രവി വര്‍മൻ ആണ് ഛായാഗ്രാഹണം. എ ആര്‍ റഹ്‍മാനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
വിക്രം, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. തിയറ്റർ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുക. സെപ്റ്റംബര്‍ 30ന് ആണ് പൊന്നിയിൻ സെല്‍വൻ ഒന്നാം ഭാഗം പ്രദര്‍ശനത്തിന് എത്തുക.
ശ്രീകർ പ്രസാദ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷൻസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം റെഡ് ജിയാന്റ് മൂവീസാണ് വിതരണം ചെയ്യുന്നത്. ശ്രീഗോകുലം മൂവീസാണ് കേരളത്തിലെ വിതരണം. ആക്ഷൻ കൊറിയോഗ്രഫി ശ്യാം കൗശല്‍, നൃത്ത സംവിധാനം ബൃന്ദ, സൗണ്ട് ഡിസൈനര്‍ ആനന്ദ് കൃഷ്‍ണമൂര്‍ത്തി, വസ്‍ത്രാലങ്കാരം ഏക ലഖാനി എന്നിവരുമാണ്.
Read More : 'ഈ യുദ്ധം ടീം വിനയൻ ജയിച്ചു', 'പത്തൊമ്പതാം നൂറ്റാണ്ടി'നെ പ്രശംസിച്ച് വി എ ശ്രീകുമാര്‍