ഞാന്‍ മണിരത്നമാണ്, "ഞാൻ ടോം ക്രൂസ്" എന്ന് തിരിച്ചു പറഞ്ഞ് കജോള്‍: കൈയ്യിന്ന് പോയത് ഹിറ്റ് ചിത്രം.!

ഷാരൂഖ് ഖാനും കജോളും അഭനയിച്ച 'കുച്ച് കുച്ച് ഹോതാ ഹേ' എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് വായനയ്ക്കിടെ നടന്ന രസകരമായ സംഭവമാണ് ടോക് ഷോയില്‍ കരൺ ജോഹർ അനുസ്മരിച്ചത്. 

Mani Ratnam called Kajol to offer Dil Se and she thought it was a prank vvk

മുംബൈ: 'കോഫി വിത്ത് കരൺ' സീസൺ 8 ടോക്ക് ഷോയുടെ പുതിയ എപ്പിസോഡിൽ അതിഥികളായി എത്തിയത് റാണി മുഖർജിയും കജോളുമാണ്. 'ദിൽ സേ' എന്ന ചിത്രത്തിലെ സുപ്രധാന വേഷം കാജോളിന് നഷ്ടപ്പെട്ട കാര്യം ഈ എപ്പിസോഡില്‍ ഷോ അവതാരകനായ കരണ്‍ ജോഹര്‍ വെളിപ്പെടുത്തുകയുണ്ടായി. വരുന്ന നവംബര്‍ 30നാണ് 'കോഫി വിത്ത് കരൺ' സീസൺ 8 ലെ റാണി മുഖര്‍ജി,കജോള്‍ എപ്പിസോഡ് എത്തുക.

ഷാരൂഖ് ഖാനും കജോളും അഭനയിച്ച 'കുച്ച് കുച്ച് ഹോതാ ഹേ' എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് വായനയ്ക്കിടെ നടന്ന രസകരമായ സംഭവമാണ് ടോക് ഷോയില്‍ കരൺ ജോഹർ അനുസ്മരിച്ചത്. മൂന്നൂപേരും സ്ക്രീപ്റ്റ് വായിക്കുന്നതിനിടെ സംവിധായകൻ മണിരത്‌നത്തിന്‍റെ കോള്‍ കാജോൾ തന്നെ ആരോ പ്രാങ്ക് ചെയ്യാന്‍ വിളിക്കുന്നതാണെന്ന്  കരുതി ഒഴിവാക്കിയെന്നാണ് കരണ്‍ വെളിപ്പെടുത്തിയത്. 

"ഞാൻ ഷാരൂഖ് ഖാനോടും കാജോളിനോടും സിനിമയുടെ കഥ വിവരിക്കുകയാണ്. ഞങ്ങൾ അമൃത് അപ്പാർട്ട്‌മെന്റിലെ ഷാരൂഖ് ഖാന്റെ പഴയ വീട്ടിലായിരുന്നു അന്ന് ഇരുന്നത്. ഞങ്ങൾ ടെറസിനോട് ചേർന്നുള്ള ഷാരൂഖിന്‍റെ മുറിയിൽ ഇരിക്കുകയായിരുന്നു. കഥ കേട്ട്കജോള്‍ കരയുകയായിരുന്നു. , ഷാരൂഖ് ഖാൻ കാജോളിനെ നോക്കുന്നുണ്ടായിരുന്നു. കഥ വിവരിക്കുമ്പോൾ ഞാനും കരയുകയായിരുന്നു. ഞങ്ങൾ രണ്ടുപേർക്കും ഭ്രാന്താണെന്ന് ഷാരൂഖ് കരുതി കാണും. 

ആ സമയത്താണ് കാജോളിന് ഒരു കോള്‍ വന്നത്. "ആരാ" എന്ന് കജോള്‍ ചോദിച്ചു. ഞാൻ മണിരത്‌നമാണ് സംസാരിക്കുന്നത് എന്നായിരുന്നു എതിര്‍ ഭാഗത്ത് നിന്നും മറുപടി. എന്നാല്‍കജോള്‍ അത് വിശ്വസിച്ചില്ല "ഞാൻ ടോം ക്രൂസ്" എന്ന് പറഞ്ഞ് ഫോൺ വെച്ചു. ശരിക്കും അത് മണിരത്നം ആയിരുന്നു ദിൽ സേ എന്ന ചിത്രത്തിലേക്ക് കാജോളിനെ വിളിക്കാനായിരുന്നു അത്. എന്നാല്‍ തന്നെ ആരോ പ്രങ്ക് ചെയ്യുന്നു എന്നാണ്കജോള്‍ കരുതിയത്" - കരണ്‍ ജോഹര്‍ പറയുന്നു. 

ഈ മാസം ആദ്യമാണ് ബോളിവുഡ് സിനിമ പ്രേമികള്‍ക്കിടയില്‍ ഏറെ പ്രശസ്തമായ : 'കോഫി വിത്ത് കരൺ'  ടോക് ഷോ ആരംഭിച്ചത്. ബോളിവുഡ് സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതം അടക്കം വിഷയമാകുന്ന ഷോ എല്ലാ വ്യാഴാഴ്ചയും പുതിയ എപ്പിസോഡുകൾ അവതരിപ്പിക്കും. 

അജയ് ദേവ്ഗൺ, രോഹിത് ഷെട്ടി, കിയാര അദ്വാനി, വിക്കി കൗശൽ, വരുൺ ധവാൻ, സിദ്ധാർത്ഥ് മൽഹോത്ര, ജാൻവി കപൂർ എന്നിവരുൾപ്പെടെ ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിലെ താരങ്ങള്‍ ഈ സീസണിൽ പങ്കെടുക്കുന്നുണ്ട്. 

'രേഖകള്‍ തയ്യാര്‍' : തൃഷയ്ക്കെതിരെ മനനഷ്ടത്തിന് കേസ് കൊടുക്കാന്‍ മന്‍സൂര്‍ അലി ഖാന്‍

കശ്മീർ പെൺകൊടിയായി ദിൽഷ പ്രസന്നൻ; വൈറലായി ചിത്രങ്ങൾ

Latest Videos
Follow Us:
Download App:
  • android
  • ios