കല്‍ക്കി ട്രസ്റ്റിന് ഒരു കോടി നല്‍കി 'പൊന്നിയിൻ സെല്‍വൻ' നിര്‍മാതാക്കള്‍

'പൊന്നിയിൻ സെല്‍വൻ' തിയറ്ററുകളില്‍ വൻ വിജയമാണ് നേടിയത്.

Mani Ratnam and Lyca Productions donate Rs 1 crore to Kalki Krishnamurthy Memorial Trust

അടുത്ത കാലത്ത് വെള്ളിത്തിരയെ വിസ്‍മയിപ്പിച്ച ചിത്രമാണ് 'പൊന്നിയിൻ സെല്‍വൻ'. സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‍നം 'പൊന്നിയിൻ സെല്‍വൻ' ഒരുക്കിയിരിക്കുന്നത്. വൻ പ്രതികരണങ്ങളാണ് ചിത്രം തിയറ്ററുകളില്‍ നിന്ന് നേടിയത്. 'പൊന്നിയിൻ സെല്‍വൻ' ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കല്‍ക്കി കൃഷ്‍ണമൂര്‍ത്തി മെമ്മോറിയല്‍ ട്രസ്റ്റിന് ഒരു കോടി രൂപ സംഭാവന ചെയ്‍തതാണ് പുതിയ വാര്‍ത്ത.

കല്‍ക്കി കൃഷ്‍ണമൂര്‍ത്തിയുടെ മകൻ കല്‍ക്കി രാജേന്ദ്രന്റെ സാന്നിദ്ധ്യത്തിലാണ് മണിരത്നവും സുബാസ്‍കരനും ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി സീതാ രവിക്ക് ചെക്ക് കൈമാറിയത്. തമിഴ്‍നാടില്‍ നിന്ന് മാത്രമായി ചിത്രം 260 കോടിയോളം നേടിയിട്ടുണ്ട്. 'പൊന്നിയിൻ സെല്‍വന്റെ' ആഗോള കളക്ഷൻ 500 കോടിയിലേക്ക് എത്തുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. തമിഴകത്തിന് മാത്രമല്ല ഇന്ത്യൻ സിനിമയ്‍ക്ക് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് 'പൊന്നിയിൻ സെല്‍വൻ'.

വിക്രം, ജയം രവി, കാർത്തി, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് സ്വന്തമാക്കിയത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്.

തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകർ പ്രസാദ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. രവി വര്‍മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ശ്യാം കൗശലാണ് ആക്ഷൻ കൊറിയോഗ്രഫി. ബൃന്ദ നൃത്ത സംവിധാനം.  ആനന്ദ് കൃഷ്‍ണമൂര്‍ത്തിയാണ് സൗണ്ട് ഡിസൈനര്‍. ഏക ലഖാനി വസ്‍ത്രാലങ്കാരവും നിർവ്വഹിച്ചിരിക്കുന്നു.

Read More: വിജയ്‍യുടെ ആലാപനത്തില്‍ 'വരിശി'ലെ ആദ്യ ഗാനം, ലിറിക്ക് വീഡിയോ പുറത്ത്

Latest Videos
Follow Us:
Download App:
  • android
  • ios