'എന്നാ നടിപ്പ് ടാ' തമിഴരെ കൈയ്യിലെടുത്ത് മമ്മൂട്ടിയുടെ രാക്ഷസ നടനം; ഭ്രമയുഗം തമിഴ് പ്രേക്ഷക പ്രതികരണം

ഏറ്റവും പുതിയ വൈറലായ വീഡിയോയില്‍ ചിത്രം കണ്ടിറങ്ങിയ തമിഴ് പ്രേക്ഷകരുടെ പ്രതികരണമാണ് വൈറലാകുന്നത്. '

Mammoottys monster performance taking in kollywood too Bramayugam Tamil audience response vvk

ചെന്നൈ: കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തിയ പീരിയിഡ് ഹോറര്‍ ചിത്രം ഭ്രമയുഗം തീയറ്ററില്‍ എത്തിയത്. കേരളത്തിന് പുറമേ മറ്റുഭാഷകളിലും ചിത്രം റിലീസായിട്ടുണ്ട്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എല്‍എല്‍പിയുടെ ബാനറില്‍ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രം ഇതിനകം മികച്ച പ്രതികരണമാണ് ഉണ്ടാക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്നാട്ടിലും ചിത്രം മികച്ച പ്രതികരണം ഉണ്ടാക്കുന്നുണ്ട്. 

ഏറ്റവും പുതിയ വൈറലായ വീഡിയോയില്‍ ചിത്രം കണ്ടിറങ്ങിയ തമിഴ് പ്രേക്ഷകരുടെ പ്രതികരണമാണ് വൈറലാകുന്നത്. 'എന്നാ നടിപ്പ്' എന്നാണ് ചില പ്രേക്ഷകര്‍ ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ വിശേഷിപ്പിക്കുന്നത്. കൊടുമണ്‍ പൊറ്റിയെന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെ ഏറെപ്പേരാണ് വാഴ്ത്തുന്നത്. തമിഴില്‍ വിവിധ റിവ്യൂ വീഡിയോകള്‍ ഇതിനകം ഇറങ്ങി കഴിഞ്ഞു. 

ഭ്രമയുഗം എന്ന ഹാഷ് ടാഗ് എക്സില്‍ നിലവില്‍ ട്രെന്‍ഡിംഗുമാണ്. 35,000 ല്‍ അധികം പോസ്റ്റുകളാണ് ഈ ടാഗോടെ ഇതിനകം എത്തിയിട്ടുള്ളത്. ഇതില്‍ വലിയൊരു വിഭാഗം വന്നിരിക്കുന്നത് തമിഴില്‍ നിന്നാണ്. നേരത്തെ തമിഴ് സംവിധായകരും മമ്മൂട്ടിയെ പുകഴ്ത്തി രംഗത്ത് എത്തിയത് വാര്‍ത്തയായിരുന്നു. ലിംഗുസാമി, വസന്തബാലന്‍, സെല്‍വരാഘവന്‍ എന്നിവര്‍ മമ്മൂട്ടിയെയും ഭ്രമയുഗത്തെയും വാനോളം അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. 

ഹരിചരണ്‍ പുഡിപെഡ്ഡി, ഭീഷ്മ ടോക്ക്സ്, റാം വെങ്കട് ശ്രീകര്‍, ജോര്‍ജ് വ്യൂസ്, സലൂണ്‍കട ഷണ്‍മുഖം എന്നിവരൊക്കെ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. അതിഗംഭീരമെന്നാണ് ആന്‍മോള്‍ ജാംവാലിന്‍റെ പോസ്റ്റ്. മമ്മൂട്ടിയുടെ പ്രകടനത്തിനും കൈയടിക്കുന്നു അദ്ദേഹം. എക്സില്‍ 68,000 ല്‍ അധികം ഫളോവേഴ്സ് ഉള്ള ആന്‍മോളിന്‍റെ യുട്യൂബ് ചാനലിന് 1.1 മില്യണിലധികം സബ്സ്ക്രൈബേഴ്സ് ഉണ്ട്. ഇപ്പോഴത്തെ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ബോക്സ് ഓഫീസില്‍ വരും ദിനങ്ങളില്‍ കാര്യമായി പ്രതിഫലിക്കാന്‍ ഇടയുണ്ട്. 

അതിനൊപ്പം തന്നെ  ഭ്രമയുഗത്തിന്റെ ഓപ്പണിംഗ് കളക്ഷൻ പ്രവചനങ്ങള്‍ വലിയ പ്രതീക്ഷകളാണ് മുന്നോട്ടുവയ്‍ക്കുന്നത്. ഓര്‍മാക്സ് മീഡിയയുടെ പ്രവചനം 3.0 കോടി രൂപ ഭ്രമയുഗം റിലീസിന് കേരളത്തില്‍ നിന്ന് മാത്രമായി നേടും എന്നാണ്. മാസ് സ്വഭാവത്തിലല്ലാത്ത ഒരു ചിത്രമായിരുന്നിട്ടും കളക്ഷനില്‍ നേട്ടമുണ്ടാക്കാൻ ഭ്രമയുഗത്തിനാകുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മുന്‍ ഭാര്യയില്‍ നിന്നും മാനസിക പീഡനം: പൊലീസില്‍ പരാതിയുമായി 'ഗന്ധര്‍വ്വന്‍' നടന്‍ നിതീഷ് ഭരദ്വാജ്

"വഴിയിൽ ഉപേക്ഷിച്ചു പോകരുത്": പ്രേക്ഷകരോട് പറഞ്ഞ് മമ്മൂട്ടി.!

Latest Videos
Follow Us:
Download App:
  • android
  • ios