'താൻ ചെയ്യാനിരിക്കുന്ന സിനിമയുടെ ടൈറ്റിൽ, 35 വർഷങ്ങൾക്ക് മുമ്പേ പുറത്തുവിട്ട മമ്മൂക്ക'; കൗതുകമായി കണ്ടെത്തല്‍
എന്നാല്‍ ടര്‍ബോ എന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ 35 വർഷങ്ങൾക്ക് മുമ്പേ ഇറങ്ങിയ ഒരു മമ്മൂട്ടി ചിത്രത്തിലുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.
കൊച്ചി: 2024 ല്‍ മലയാള സിനിമ കാത്തിരിക്കുന്ന ചിത്രങ്ങളുടെ കൂട്ടത്തില്‍ പെടുന്നതാണ് മമ്മൂട്ടി നായകനായി എത്തുന്ന ടർബോ എന്ന ചിത്രം. മധുരരാജ എന്ന ചിത്രത്തിന് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ടർബോ. ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസ് ആണ് തിരക്കഥ. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം ആക്ഷൻ- കോമഡി ചിത്രമാണ് ഇത്.
എന്നാല്‍ ടര്‍ബോ എന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ 35 വർഷങ്ങൾക്ക് മുമ്പേ ഇറങ്ങിയ ഒരു മമ്മൂട്ടി ചിത്രത്തിലുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ആ ചിത്രം വൈറലാകുന്നുമുണ്ട്. ചലച്ചിത്ര പ്രേമികളുടെ സിനിമ ഗ്രൂപ്പായ എം3ഡിബിയില്‍ അജിഷ് കെ ബാബു ഇട്ട പോസ്റ്റിലാണ് കൗതുകമായി കണ്ടെത്തല്‍ ഉള്ളത്.
1988 ല്‍ ഇറങ്ങിയ മനു അങ്കിള്‍ എന്ന ചിത്രത്തിലെ ഒരു രംഗത്തില്‍ മമ്മൂട്ടി ഓടിക്കുന്ന അംബാസിഡര്‍ കാറില്‍ 'ടര്‍ബോ' എന്ന് എഴുതിയിരിക്കുന്നു എന്നാണ് കണ്ടെത്തല്‍ 'താൻ ചെയ്യാനിരിക്കുന്ന സിനിമയുടെ ടൈറ്റിൽ, 35 വർഷങ്ങൾക്ക് മുമ്പേ പുറത്തുവിട്ട മമ്മൂക്ക' എന്നാണ് പോസ്റ്റിന്‍റെ ക്യാപ്ഷന്‍.
ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസ് നിർമ്മിച്ച് ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് മനു അങ്കിൾ. ഡെന്നിസ് ജോസഫിന്റെ കഥയ്ക്കു ഷിബു ചക്രവർത്തിയാണ് തിരക്കഥയും സംഭാഷണവുമെഴുതിയത്. ചിത്രം ദേശീയ പുരസ്കാരം അടക്കം നേടിയിരുന്നു.
അതേ സമയം മമ്മൂട്ടി നായകനായി എത്തുന്ന ടര്‍ബോയില്‍ ഛയാഗ്രാഹണം നിര്‍വഹിക്കുന്നത് വിഷ്‍ണു ശര്‍മയാണ്. ടര്‍ബോയുടെ സംഗീത സംവിധാനം ജസ്റ്റിൻ വര്‍ഗീസ്.ടര്‍ബോ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലുമാണ് മമ്മൂട്ടി. സ്റ്റൈലൻ ലുക്കിലാണ് ടര്‍ബോയില്‍ മമ്മൂട്ടിയുള്ളത്. ടര്‍ബോയുടെ ലൊക്കേഷനില്‍ നിന്നുള്ള മമ്മൂട്ടിയുടെ ഫോട്ടോകള്‍ സാമൂഹ്യ മാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുകയുമാണ്.
'പച്ച പരിഷ്കാരിയായ ബാലേട്ടന്‍' , വൈറലായി സാന്ത്വനം 'കുടുംബത്തിന്‍റെ' ചിത്രങ്ങൾ.!