'എന്റെ ഒറ്റ ചവിട്ടിന് അദ്ദേഹം വീണു'; കെജി ജോർജിനെ 'ചവിട്ടി' സംഘട്ടനം പഠിച്ച മമ്മൂട്ടി, അന്ന് പറഞ്ഞത്

ഇവിടെയുള്ള മികച്ച നടന്മാരക്കാളും പ്രഗത്ഭനായ അഭിനേതാവാണ് കെ ജി ജോർജ്ജ് എന്ന് ഒരിക്കല്‍ മമ്മൂട്ടി പറഞ്ഞിരുന്നു. 

mammootty throwback memories about k g george  fight scene in mela movie nrn

ട്ടനവധി ഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച പ്രിയ സംവിധായകൻ ആണ് കെ ജി ജോർജ്. സ്വപ്നാടനം എന്ന ചിത്രത്തിലൂടെ സംവിധായക കുപ്പായം അണിഞ്ഞ അദ്ദേഹം, ആ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയിൽ തന്റേതായൊരിടം കണ്ടെത്തി. പിന്നീട് ഇങ്ങോട്ട് ഒട്ടനവധി സിനിമകൾ. യവനിക, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, മേള , ഇരകൾ എന്നിങ്ങനെ പോകുന്നു ആ ലിസ്റ്റ്. ഇക്കൂട്ടത്തിൽ കെ ജി ജോർജിന്റേതായി ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു 'മേള'. 

1980ലാണ് മേള റിലീസ് ചെയ്യുന്നത്. ഒരു സർക്കസ് കൂടാരത്തിലെ കഥ പറഞ്ഞ ചിത്രത്തിൽ മമ്മൂട്ടി, രഘു, ശ്രീനിവാസൻ, ലക്ഷ്മി, അഞ്ജലി നായിഡു തുടങ്ങിയവർ വേഷമിട്ടു. ചിത്രത്തിൽ മോട്ടോർ അഭ്യാസിയായി എത്തിയ ആളായിരുന്നു മമ്മൂട്ടി. നടന്റെ കരിയറിലെ മികച്ചൊരു ചിത്രം കൂടി ആയിരുന്നു ഇത്. അന്ന് സ്റ്റണ്ട് വശമില്ലാതിരുന്ന ആളായിരുന്നു മമ്മൂട്ടി. എന്നാൽ കെ ജി ജോർജിന്റെ ശിക്ഷണത്തിൽ മമ്മൂട്ടി സ്റ്റണ്ട് പഠിച്ചു. "ഡയറക്ടറെ ചവിട്ടിയാണ് ഞാൻ സ്റ്റണ്ട് പഠിക്കുന്നത്", എന്നാണ് ജോർജിനെ കുറിച്ച് മുൻപൊരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞത്.

"മേളയിൽ ഒരു ചെറിയ ആക്ഷൻ സീനുണ്ട്. സ്റ്റണ്ട് മാസ്റ്ററൊന്നും ഇല്ല. പുള്ളി തന്നെയാണ് സ്റ്റണ്ട് മാസ്റ്ററും. തനിക്ക് ഇതൊന്നും പരിചയമില്ലായിരുന്നു. പുള്ളി എന്നോട് ഓപ്പോസിറ്റ് സൈഡിൽ നിന്ന് ചവിട്ടാൻ പറഞ്ഞു. ഞാൻ അതുപോലെ ചെയ്തു. എന്റെ ചവിട്ട് കൊണ്ട് അദ്ദേഹം അവിടെ വീണു. അങ്ങനെ ഡയറക്ടറെ ചവിട്ടിയാണ് ഞാൻ സ്റ്റണ്ട് പഠിക്കുന്നത്. അതിന് പോലും അന്ന് അദ്ദേഹം തയ്യാറായിരുന്നു", എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍. 

സംവിധായകൻ കെ ജി ജോര്‍ജ് അന്തരിച്ചു, മരണം കൊച്ചി വയോജന കേന്ദ്രത്തില്‍

ഇവിടെയുള്ള മികച്ച നടന്മാരെക്കാളും പ്രഗത്ഭനായ അഭിനേതാവാണ് കെ ജി ജോർജ്ജ് എന്നും മമ്മൂട്ടി പറഞ്ഞിരുന്നു.  ഞെട്ടിപ്പോകുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ച വയ്ക്കുന്നത്. ജോർജ്ജ് സാറിന്റെ രൂപത്തിലും രീതിയിലും അദ്ദേഹം കാണിക്കുന്നതിന്റെ ഒരു ശതമാനെങ്കിലും കാണിച്ചാൽ വലിയ അഭിനേതാവ് ആകാമെന്നും അന്ന് മമ്മൂട്ടി പറഞ്ഞു. മേള കൂടാതെ വേറെയും കെ ജി ജോർജ് ചിത്രങ്ങളിൽ മമ്മൂട്ടി അഭിനയിച്ചു. ഒരുപക്ഷേ മമ്മൂട്ടിയുടെ കരിയറിലെ നാഴികകല്ലുകളിൽ ഏറെ ശ്രദ്ധേയമായ സിനിമകൾ ജോർജിന്റേത് ആയിരുന്നു.   

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Latest Videos
Follow Us:
Download App:
  • android
  • ios