വില്ലനായി വിനയ് റായ്, മമ്മൂട്ടി ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

മമ്മൂട്ടി നായകനാകുന്ന 'ക്രിസ്റ്റഫര്‍' എന്ന ചിത്രത്തിലെ വിനയ് റായ്‍യുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്.

Mammootty starrer new film Villain Vinay Rais charecter poster out

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്‍ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ക്രിസ്റ്റഫര്‍'.  'ക്രിസ്റ്റഫര്‍' എന്ന ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്‍തു. തെന്നിന്ത്യൻ താരം വിനയ് റായ്  അവതരിപ്പിക്കുന്ന 'സീതാറാം ത്രിമൂർത്തി' എന്ന വില്ലൻ കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. 'ദി ആന്റഗോണിസ്റ്റ്'  എന്ന ടാഗ് ലൈനിൽ ഉള്ള വില്ലന്റെ മുഖം വെളിപ്പെടുത്താതെയുള്ള കഥാപാത്രത്തെ പോസ്റ്ററിൽ കാണാം.

വിനയ് റായ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകത കൂടിയുണ്ടിതിന്. 'ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ്' എന്ന ടാ​ഗ് ലൈനോടെയാണ് 'ക്രിസ്റ്റഫര്‍' തിയറ്ററുകളില്‍ എത്തുക. ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഉദയ കൃഷ്‍ണ തിരക്കഥ എഴുതുന്ന ചിത്രമാണ് 'ക്രിസ്റ്റഫര്‍'.

ആർ ഡി ഇല്യൂമിനേഷൻസ് എൽഎൽപി ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ അമല പോള്‍, സ്നേഹ, ഐശ്വര്യ ലക്ഷ്‍മി, എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. 'ക്രിസ്റ്റഫര്‍' എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ജസ്റ്റിൻ വർഗീസ് ആണ്.

പൊലീസ് ഉദ്യോഗസ്ഥൻ ആയിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ. കലാസംവിധാനം ഷാജി നടുവിൽ. വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, ചമയം ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്, സൗണ്ട് മിക്സിങ് രാജകൃഷ്‍ണൻ എം ആർ, സൗണ്ട് ഡിസൈൻ നിധിൻ ലൂക്കോസ്, കളറിസ്റ്റ് ഷൺമുഖ പാഡ്യൻ, ഡി ഐ മോക്ഷ പോസ്റ്റ്, പിആർഒ പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എൻ്റർടൈൻമെന്റ്‍സ്, സ്റ്റിൽസ് നവീൻ മുരളി, ഡിസൈൻ കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് പ്രവർത്തകർ.

Read More: മാസായി ചിരഞ്‍ജീവി, 'വാള്‍ട്ടര്‍ വീരയ്യ' ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക് പുറത്ത്

Latest Videos
Follow Us:
Download App:
  • android
  • ios