ജനനായകനായി മമ്മൂട്ടി, 'വണ്‍' പുതിയ പോസ്റ്റര്‍ ചര്‍ച്ചയാകുന്നു

മമ്മൂട്ടി മുഖ്യമന്ത്രിയായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

Mammootty one film poster

മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന വണ്‍. മമ്മൂട്ടി മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായി അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. സിനിമയുടെ ഫോട്ടോകള്‍  പുറത്തുവിട്ടിരുന്നു. ഇപോഴിതാ സിനിമയുടെ പുതിയ പോസ്റ്റര്‍ ആണ് ചര്‍ച്ചയാകുന്നത്. മമ്മൂട്ടി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മാര്‍ച്ച് 24ന് ആണ് ചിത്രം റിലീസ് ചെയ്യുക.

സന്തോഷ് വിശ്വനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി- സഞ്‍ജയ് തിരക്കഥ എഴുതിയിരിക്കുന്നു. ട്രെയിലറിന് വലിയ സ്വീകരണമാണ് ലഭിച്ചത്.  ഓരോ കഥാപാത്രത്തിന്റെയും സ്വഭാവവും ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. മുഖ്യമന്ത്രിയായ മമ്മൂട്ടിക്ക് പുറമേ പ്രതിപക്ഷ നേതാവ് മാടമ്പള്ളി ജയാനന്ദനായ മുരളി ഗോപിയും ട്രെയിലറില്‍ നിറഞ്ഞുനില്‍ക്കുന്നു. ഇഹാന കൃഷ്‍ണകുമാര്‍, നിമിഷ സജയൻ, ശങ്കര്‍ രാമകൃഷ്‍ണൻ, രഞ്‍ജിത്ത് തുടങ്ങിയവരെയെല്ലാം ട്രെയിലറില്‍ കാണാം.

മമ്മൂട്ടിയുടെ അഭിനയം തന്നെയാകും ചിത്രത്തിന്റെ ആകര്‍ഷണം.

കേവലം രാഷ്‍ട്രീയ സിനിമയെന്നതിലുപരി കുടുംബ ബന്ധങ്ങള്‍ക്കും പ്രധാന്യം നല്‍കുന്നതാകും വണ്‍.

Latest Videos
Follow Us:
Download App:
  • android
  • ios