കളക്ഷനിൽ ഭ്രമയു​ഗത്തിന് എന്ത് സംഭവിച്ചു ? 'ചാത്തന്റെ' കളി ഇനി ഒടിടിയിൽ, എവിടെ, എപ്പോൾ കാണാം ?

ഫെബ്രുവരി 15ന് ആയിരുന്നു ഭ്രമയുഗം തിയറ്ററില്‍ എത്തിയത്. 

mammootty movie Bramayugam ott release in march 15th on Sonyliv, box office nrn

വ്യത്യസ്ത കഥാപാത്രങ്ങളുമായി പ്രേക്ഷകരെ അമ്പരപ്പിക്കുന്ന താരമാണ് മമ്മൂട്ടി. അതിന് ഉദാഹരങ്ങൾ നിരവധിയാണ്. അക്കൂട്ടത്തിലെ അവസാന സിനിമ ആയിരുന്നു ഭ്രമയു​ഗം. നെ​ഗറ്റീവ് ഷെഡുള്ള കൊടുമൻ പോറ്റി(ചാത്തൻ) കഥാപാത്രത്തെ അവതരിപ്പിച്ച് നിറഞ്ഞ കയ്യടി നേടിയിരുന്നു മമ്മൂട്ടി. തിയറ്റർ റൺ അവസാനിപ്പിച്ച് നാളെ മുതൽ ഭ്രമയുഗം ഒടിടിയിൽ എത്താൻ ഒരുങ്ങുകയാണ്. 

ഒടിടി പ്ലാറ്റ് ഫോം ആയ സോണി ലിവ്വിന് ആണ് ഭ്രമ​യു​ഗത്തിന്റെ ഒടിടി അവകാശം വിറ്റു പോയിരിക്കുന്നത്. ഇന്ന് അർദ്ധരാത്രി പന്ത്രണ്ട് മണി മുതൽ ചിത്രം സ്ട്രീമിം​ഗ് ആരംഭിക്കും. ഫെബ്രുവരി 15ന് ആയിരുന്നു ഭ്രമയു​ഗം തിയറ്ററിൽ എത്തിയത്. ആദ്യദിനം മുതൽ മികച്ച പ്രതികരണം ലഭിച്ച ചിത്രം പത്ത് രാജ്യങ്ങിൽ റിലീസ് ചെയ്തിരുന്നു. കൂടാതെ മികച്ച സ്ക്രീൻ കൗണ്ടും ലഭിച്ചു. ഭ്രമയു​ഗം അറുപത് കോടിയിലധികം കളക്ഷൻ നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. 

വിസ്മയിപ്പിക്കാൻ ബ്ലെസി, ഞെട്ടിക്കാൻ പൃഥ്വിരാജ്; 'ആടുജീവിതം' മെഗാ ഓഡിയോ ലോഞ്ച് ഏഷ്യാനെറ്റിൽ

2024 ഫെബ്രുവരിയിൽ മലയാള സിനിമയ്ക്ക് മികച്ച കളക്ഷനാണ് ലഭിച്ചത്. പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് എന്നിവ ബ്ലോക് ബസ്റ്റർ ഹിറ്റുകളാണ്. ഫുൾ ഓൺ എന്റർടെയ്ന്മന്റ് ഫാക്ടറുള്ള ഈ രണ്ട് ചിത്രങ്ങൾക്കൊപ്പമാണ് ഭ്രമയു​ഗം കട്ടയ്ക്ക് പിടിച്ചു നിന്നത്. അതും പൂർണമായും ബ്ലാക് ആൻഡ് വൈറ്റിൽ ഒടുങ്ങിയ സിനിമ. ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്ന ബ്ലാക് ആൻഡ് വൈറ്റ് സിനിമ എന്ന ഖ്യാതി ഭ്രമയു​ഗത്തിന് ആണെന്ന് അണിയറ പ്രവർത്തകർ നേരത്തം അറിയിച്ചിരുന്നു. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, അർജുൻ അശോകൻ, അമാൽഡ ലിസ്, മണികണ്ഠൻ എന്നിവരാണ് മമ്മൂട്ടിയ്ക്ക് ഒപ്പം കഥാപാത്രങ്ങളായി ഉണ്ടായിരുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios